ശരീരഭാരം10 കിലോയോളം കുറച്ച് ഒരു മാസം കൊണ്ട് അനുപ നേടിയെടുത്തത് രണ്ട് കിരീടങ്ങൾ...

author-image
nidheesh kumar
New Update

publive-image

Advertisment

വിവാഹ ശേഷം പെൺകുട്ടികളുടെ സ്വപ്നങ്ങൾക്ക് പൂട്ട് വീഴുമെന്ന പല്ലവി സ്ഥിരമാണ്. എന്നാൽ ആ ചിന്തയെ പൊളിച്ചടുക്കി 'പെണ്കുട്ടികളേ നിങ്ങൾ ധൈര്യമായി സ്വപ്നം കാണൂ' എന്ന് ഉറക്കെ പറയുകയാണ് ഇക്കുറി മിസിസ് ഇന്ത്യ ഐക്കൺ സൗന്ദര്യ മത്സരത്തിലെ വിജയിയായ അനുപ.

അനുപയുടെ വിജയത്തിന് തിളക്കം കുറച്ച് ഏറെയാണ്. ശരീരഭാരം കൂടിയതിന്റെ പേരിൽ സ്‌കൂളിലും കോളേജിലും നിരവധി കയ്‌പേറിയ അനുഭവങ്ങൾ സമ്മാനിച്ച ഓർമകളുടെ മുറിവ് കഠിനാധ്വാനത്തിലൂടെ മാറ്റിയെടുത്താണ് ഈ വിജയം കൊയ്തത്.

publive-image

വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെ, ചിട്ടയായ വ്യായാമത്തിലൂടെ 10 കിലോ ഭാരമാണ് അനുപ കുറച്ചത്. 2021 വർഷത്തെ മിസിസ് കേരള മത്സരത്തിൽ മൂന്നാം റണ്ണർ അപ്പ് ആവുകയും ചെയ്തു. ഒരു മാസത്തിനിടെ രണ്ട് ടൈറ്റിലുകൾ, മോഡലിംഗ് രംഗത്തു തന്റേതായ ഇടം, ഒപ്പം വിജയിയായ ഒരു സംരംഭക. അനുപയുടെ കഠിനാധ്വാനത്തിന്റെ കഥയ്ക്ക് മധുരം ഏറെയാണ്. കാസർഗോഡാണ് സ്വദേശമെങ്കിലും കൊച്ചിയിൽ ജീവിതം പടുത്തുയർത്തിയ ഇന്റീരിയർ ഡിസൈനറും ഓൺലൈൻ ബുട്ടീക്ക് ഉടമയുമായ അനുപ.

publive-image

ചെറുപ്രായത്തിൽ തന്നെ മോഡലിംഗിനോട് അമിതമായ താല്പര്യമായിരുന്നു എങ്കിലും ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉള്ള 70കിലോ ഭാരം ആളുകളുടെ പരിഹാസത്തിന് പാത്രമാവാൻ കാരണമായെന്ന് അനുപ പറയുന്നു.

സ്കൂൾ കാലഘട്ടത്തിൽ കലാപരമായി എല്ലാത്തിലും പങ്കെടുത്തിരുന്ന താരം പിന്നീട് സിവിൽ എഞ്ചിനീയറിംഗ് കോഴ്സ് താല്പര്യമില്ലാതെ എടുത്തു പഠിക്കാനിടയായി ശേഷം ക്രീയേറ്റീവ് ആയി എന്തെങ്കിലും പഠിക്കാനുള്ള ആഗ്രഹത്തിൽ നിന്നാണ് ഇന്റീരിയർ ഡിസൈനിങ് പഠിക്കുന്നത്.

publive-image

ഫാഷൻ മോഡലിംഗ് രംഗത്തേക്ക് മുന്നിട്ട് ഇറങ്ങുന്നതിനു ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയേണ്ടി വന്നിട്ടുണ്ട് അനുപക്ക്. വീട്ടിൽ നിന്നും വിവാഹശേഷം ഭർത്താവിൽ നിന്നും വലിയ പിന്തുണ തന്നെയാണ് തനിക്ക് ലഭിച്ചതെന്ന് അനുപ പറയുന്നു. കൊച്ചി സ്വദേശി അനീഷാണ് അനുപയുടെ ഭർത്താവ്. സ്മാർട് പിക്സ് ഓൺലൈൻ മീഡിയ മാനേജിങ് പാർട്ണറാണ് അനീഷ്.

publive-image

ഏതൊരാൾക്കും ആഗ്രഹിച്ചാൽ ഇതിപ്പിടിക്കാനുള്ളതാണ് ഏതൊരു വേദിയും എന്നതാണ് അനുപക്ക് ഇന്നത്തെ തലമുറയിലെ പെൺകുട്ടികളോട് പറയാനുള്ളത്. ഒരുപാടു പേരുടെ ഒറ്റപ്പെടുത്തലും ചവിട്ടി താഴ്ത്തലുകൾക്കുമൊടുവിൽ താൻ എത്തിപ്പെട്ടത് വലിയൊരു സ്വപ്നത്തിലേക്കാണെന്നുള്ള തിരിച്ചറിവിലാണിപ്പോൾ അനുപ.

Advertisment