/sathyam/media/post_attachments/40LwUQ5CIKjjTdQ7w1oG.jpg)
തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് വിവാദത്തില്‍ 'ഓവര്‍സ്മാര്‍ട്ട് ' ആകാനുള്ള ആർഎസ്‌പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ എംപിയുടെ നീക്കത്തിനെതിരെ യുഡിഎഫില്‍ അതൃപ്തി.
ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ട് യുഡിഎഫ് സംഘം 27 ന് ഗവര്‍ണറെ നന്ദര്‍ശിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ മുന്നണിയെ കടത്തിവെട്ടി ഓര്‍ഡിനന്‍സില്‍ ഒപ്പു വയ്ക്കരുതെന്നാവശ്യപ്പെട്ട് പ്രേമചന്ദ്രന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതാണ് നേതാക്കളെ അസ്വസ്ഥരാക്കിയത്.
പാര്‍ലമെന്‍റിലും യുഡിഎഫ് എംപിമാര്‍ ഒന്നിച്ച് ഒരു തീരുമാനം എടുക്കുന്നതിനു പിന്നാലെ സമാനരീതിയില്‍ പ്രേമചന്ദ്രന്‍ ഒറ്റയ്ക്ക് ചില നടപടികള്‍ സ്വീകരിക്കുക പതിവാണ്.
പാര്‍ലമെന്‍റില്‍ നന്നായി സംസാരിക്കുന്നുവെന്ന അഭിപ്രായം പ്രേമചന്ദ്രന് പൊതുവേയുണ്ട്. അത് മറ്റ് എംപിമാരും യുഡിഎഫ് നാതാക്കളും അംഗീകരിക്കുന്നതുമാണ്. എങ്കില്‍പോലും എല്ലാവരും ഒന്നിച്ച് മുന്നണിയെന്ന നിലയില്‍ ഒരു കരുനീക്കം നടത്തുന്നതിനിടെ പ്രേമചന്ദ്രന്‍റെ വക ഒറ്റയ്ക്ക് ഒരു 'മൂവ്മെന്‍റ് ' സാധാരണമായി മാറിയിട്ടുണ്ട്. ഓവര്‍സ്മാര്‍ട്ട് ആകാനുള്ള അദ്ദേഹത്തിന്‍റെ ഈ നീക്കത്തിനെതിരെ കേരള എംപിമാര്‍ക്കിടയില്‍ നീരസം പരസ്യമാണ്.
അതിനിടയിലാണ് സംസ്ഥാന വിഷയത്തിലും ഇപ്പോള്‍ കൊല്ലം എംപിയുടെ വക മുന്നണിയുടെ തലയ്ക്കുമീതെകൂടിയുള്ള ഈ നീക്കം.