തൃക്കാക്കരയിൽ ഇടതു മുന്നണിക്കായി സ്വതന്ത്ര വനിതാ സ്ഥാനാർത്ഥി ? സിറോ മലബാർ സഭ അൽമായ നേതാവായ വനിതയെ സ്ഥാനാർത്ഥിയാക്കാൻ നീക്കം ! പി ടിയുടെ ഒഴിവിൽ ഉമ മത്സരിച്ചാൽ ശക്തയായ വനിതാ സ്ഥാനാർത്ഥി വേണമെന്ന് ഇടതു തീരുമാനം. സമ്മേളനം കഴിഞ്ഞാൽ ഉടൻ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: സംസ്ഥാന സമ്മേളനത്തിനു ശേഷം തൃക്കാക്കരയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാൻ സിപിഎം തീരുമാനം. ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ മാസത്തിൽ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. ഇത്തവണ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു വനിതയെ തൃക്കാക്കരയിൽ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനം.

തൃക്കാക്കരയിൽ ഏറെ സ്വാധീനമുള്ള സിറോ മലബാർ സഭയിലെ അംഗമായ ഒരു വനിതയെ ആണ് ഇവിടെ മത്സരിപ്പിക്കാൻ സിപിഎം നീക്കം തുടങ്ങിയത്. മണ്ഡലത്തിലെ ഒരു കോളേജിലെ അധ്യാപികയായ ഇവർ സിറോ മലബാർ സഭയിലെ ഉന്നത പദവി കൂടി വഹിക്കുന്നുണ്ട്.

ഇവരെ സ്ഥാനാർത്ഥിയാക്കാൻ ഒരു ഘടകകക്ഷി നേതാവാണ് മുൻകൈയെടുത്തത്. ഈ പാർട്ടിയുടെ നേതാവുമായി ഈ വനിതാ അല്‍മായ നേതാവ് ഇതിനകം രണ്ടുവട്ടം ചർച്ച നടത്തിക്കഴിഞ്ഞു. ക്രൈസ്തവ സഭാ നേതൃത്വവുമായി ഈ ഘടകകക്ഷി നേതാവിനും അടുത്ത ബന്ധമാണ് ഉള്ളത്.

സഭയിലെ അൽമായ നേതൃത്വത്തിൻ്റെ മുൻനിരയിലെ പ്രമുഖ കൂടിയാണ് ഈ വനിത. അധ്യാപിക കൂടിയായതിനാൽ മണ്ഡലത്തിൽ കുറച്ചു കൂടി സ്വാധിനം ചെലുത്താനും ഇവർക്ക് കഴിയും എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇടതു സ്വതന്ത്ര എന്ന ലേബലിലാകും ഇവരെ മത്സരിപ്പിക്കുക.

പിടി തോമസിൻ്റെ ഭാര്യ ഉമ തോമസ് തന്നെയാകും യു ഡി എഫ് സ്ഥാനാർത്ഥി എന്നാണ് ഇടതു മുന്നണി പ്രതീക്ഷിക്കുന്നത്. അതു കൊണ്ടു തന്നെ തങ്ങളുടെ ഭാഗത്തു നിന്നും ശക്തയായ വനിതാ സ്ഥാനാർത്ഥി തന്നെ വരണമെന്ന നിർബന്ധം പാർട്ടിക്കുണ്ട്.

പാർട്ടി ചിഹ്നത്തിൽ തൃക്കാക്കരയിൽ മത്സരിച്ചാൽ ഗുണം ഇല്ല എന്നു തന്നെയാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. പാർട്ടി സമ്മേളനത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രത്യേക ചർച്ച തന്നെ നടക്കും.

Advertisment