സാമ്പത്തിക പ്രതിസന്ധിയിലും സ്മാരകങ്ങള്‍ക്ക് കോടികള്‍ ! പി കൃഷ്ണപിള്ള മുതല്‍ വിശുദ്ധ ചാവറയച്ചന്‍ വരെയുള്ളവര്‍ക്ക് സ്മാരകങ്ങള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തി. കൃഷ്ണപിള്ളയുടെ സ്മാരകത്തിന് രണ്ടു കോടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ യശസ്സ് ഉയര്‍ത്തിയ മഹദ് വ്യക്തിത്വങ്ങളുടെ സ്മരണ നിലനിര്‍ത്താന്‍ ഇത്തവണയും കോടികള്‍ നീക്കിവച്ച് സംസ്ഥാന ബജറ്റ്. കമ്യൂണിസ്റ്റ് നേതാവ് പി കൃഷ്ണപിള്ള മുതല്‍ വിശുദ്ധ ചാവറയച്ചന്‍ വരെയുള്ളവര്‍ക്കാണ് സ്മാരകങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പി കൃഷ്ണപിള്ള സ്മാരകത്തിനായി 2 കോടി രുപയാണ് നീക്കിവച്ചത്.

തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്തനായ സംഗീതസംവിധായകനാണ് എം എസ് വിശ്വനാഥന് പാലക്കാടും സ്മാരകം ഉയരും. 1 കോടി രൂപയാണ് എം എസ് വിശ്വനാഥന്‍ സ്മാരകത്തിന് നീക്കിവച്ചത്. വിശുദ്ധ ചാവറയച്ചന് സമാരകത്തിനായി 1 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.

കേരളത്തിലെ സാമൂഹ്യപരിഷ്‌കര്‍ത്താക്കളില്‍ ഒരാളായ പണ്ഡിറ്റ് കെ.പി. കറുപ്പനും സ്മാരകം നിര്‍മ്മിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിനായി 30 ലക്ഷം രൂപ നീക്കിവച്ചു. കൊട്ടാരക്കര തമ്പുരാന്‍ കഥകളി പഠന കേന്ദ്രത്തിന് 2 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

Advertisment