/sathyam/media/post_attachments/mA8NnpEfaTSRKoHHusEr.jpg)
തിരുവനന്തപുരം: തങ്ങൾക്ക് ലഭിച്ച രാജ്യസഭാ സീറ്റിൽ പുതുമുഖത്തെ പ്രഖ്യാപിക്കാനൊരുങ്ങി സി പി ഐ. യുവാക്കളെ രാജ്യസഭയിലേക്ക് വിടണമെന്നാണ് പാർട്ടി തീരുമാനം.
എഐവെഎഫ് മുൻ അഖിലേന്ത്യാ സെക്രട്ടറി പി സന്തോഷ് കുമാറിനാണ് സാധ്യത. സന്തോഷല്ലെങ്കിൽ മറ്റൊരു യുവജന സംഘടനാ നേതാവാകും രാജ്യസഭയിലേക്ക് മത്സരിക്കുക. മുന്‍ മന്ത്രി വിഎസ് സുനില്‍ കുമാറും പരിഗണനയിലുണ്ട്.
അൽപസമയത്തിനകം സി പി ഐ നിർവാഹക സമിതി യോഗം എം എൻ സ്മാരകത്തിൽ ചേരുന്നുണ്ട്. യോഗത്തിനു ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.