തൃക്കാക്കരയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയായേക്കും. കോണ്‍ഗ്രസില്‍ രാജ്യസഭാ സീറ്റിന് ശ്രമിക്കുന്ന നേതാവ് കിട്ടിയില്ലെങ്കില്‍ ഇടതുപക്ഷത്തേയ്ക്ക് ചേക്കേറും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: പിടി തോമസിന്‍റെ നിര്യാണത്തോടെ ഒഴിവു വന്ന തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവിനെ ഇടതു മുന്നണി സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം.

കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയുന്ന ഏക രാജ്യസഭാ സീറ്റിനായി രംഗത്തുള്ള കോണ്‍ഗ്രസ് നേതാവ് ഈ സീറ്റ് കിട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്ത് ചേക്കേറാനാണ് നീക്കം.

ഇദ്ദേഹത്തെ തൃക്കാക്കരയില്‍ ഇടതു സ്ഥാനാര്‍ഥിയാക്കാനാണ് ആലോചന. ഉപതെരഞ്ഞെടുപ്പില്‍ തോറ്റാലും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തെ എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കുമെന്ന് ഓഫറുണ്ട്.

നിലവില്‍ യുഡിഎഫില്‍ രാജ്യസഭാ സീറ്റിനായും ഇടതുമുന്നണിയില്‍ തൃക്കാക്കര സീറ്റിനായും ഒരേപോലെ തന്ത്രങ്ങള്‍ മെനയുകയാണ് ഈ നേതാവ്.

നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പദവിയും സ്ഥാനമാനങ്ങളും നിഷേധിക്കപ്പെട്ടപ്പോള്‍ പരസ്യമായി പാര്‍ട്ടിയെ തള്ളിപ്പറയുകയും പാര്‍ട്ടി വിടുമെന്ന സൂചന നല്‍കുകയും ചെയ്തയാളാണ് ഈ നേതാവ്.

തൃക്കാക്കരയില്‍ ഇടതുപക്ഷം സിപിഎം സെക്രട്ടറിയേറ്റംഗം എം സ്വരാജിനെ മല്‍സരിപ്പിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ തവണ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിയമസഭാംഗമെന്ന നിലയില്‍ മികവു തെളിയിച്ച നേതാവാണ് സ്വരാജ്. ഇദ്ദേഹത്തിലൂടെ തൃക്കാക്കര പിടിക്കണം എന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാകുന്നതിനിടെയിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ നീക്കം.

Advertisment