കോണ്‍ഗ്രസിനെ 'രക്ഷിക്കാന്‍' വ്യാജ വാര്‍ത്തകള്‍ തകൃതി ! പ്രഭവ കേന്ദ്രം കോണ്‍ഗ്രസിന്‍റെ ശത്രു കോണ്‍ഗ്രസില്‍ തന്നെയെന്ന് പറഞ്ഞ നേതാവിന്‍റെ ഉപദേശിയായ 'വികൃതകുമാരന്‍' ? ഇരകള്‍ വിഡിഎസ് മുതല്‍ ഒസിയും കെസിയും കെഎസും വരെ...

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ ശത്രുക്കള്‍ കോണ്‍ഗ്രസില്‍ തന്നെയാണെന്ന് കഴിഞ്ഞ ദിവസം ഒരു നേതാവ് പറഞ്ഞത് ദിവസംതോറും സത്യമായിക്കൊണ്ടിരിക്കുകയാണ്. പക്ഷേ പറഞ്ഞയാളുടെ ആളുകള്‍ തന്നെയാണ് വ്യാജവാര്‍ത്തകളിലൂടെ ഇപ്പോള്‍ കോണ്‍ഗ്രസിന് തലവേദനയായി മാറിക്കൊണ്ടിരിക്കുന്നതെന്നാണ് കൗതുകം.

കഴിഞ്ഞ രണ്ടു മാസത്തിനിടെ സംസ്ഥാനത്തെ പ്രമുഖ ചാനലുകളില്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു വരുന്ന പല വാര്‍ത്തകളും അടിസ്ഥാന രഹിതമാണ്. ഇതെല്ലാം ഒരേ കേന്ദ്രത്തില്‍ നിന്നുതന്നെയാണ് ഈ ചാനലുകളിലെത്തുന്നത്.

ഈ പ്രമുഖ ചാനലുകളില്‍ അന്തി ചര്‍ച്ചകളില്‍ പങ്കെടുത്ത് സ്വഭാവ വൈകൃതം പ്രകടമാക്കി കോണ്‍ഗ്രസിനുതന്നെ നാണക്കേടുണ്ടാക്കുന്ന 'വികൃതകുമാരനാണ് ' വ്യാജ വാര്‍ത്തകളിലെ വില്ലന്‍.

ഒന്നുകില്‍ കെ.സി വേണുഗോപാല്‍, അല്ലെങ്കില്‍ വി.ഡി സതീശന്‍, ചിലപ്പോള്‍ കെ സുധാകരന്‍, വല്ലപ്പോഴും ഉമ്മന്‍ ചാണ്ടി എന്നീ പ്രമുഖരാണ് ഈ വ്യാജ വാര്‍ത്തകളിലെ ഇരകള്‍ !

അത്തരത്തില്‍ ഇന്നത്തെ പ്രമഖ ചാനലുകളിലെ വാര്‍ത്തകളിലെ ഇര കെ.സി വേണുഗോപാലാണ്. കെ.സി ഗ്രൂപ്പിലെ ചില നേതാക്കള്‍ ചേര്‍ന്ന് ഹൈക്കമാന്‍റിന് എന്തോ കത്തു നല്‍കിയെന്നതാണ് ഇന്നത്തെ വിശേഷം.

കഴിഞ്ഞ ദിവസം ഇതേ പണി കിട്ടിയത് കെ സുധാകരനുതന്നെയായിരുന്നു. പുനസംഘടന നിര്‍ത്തിവയ്ക്കുന്നു എന്നായിരുന്നു വാര്‍ത്ത. പുതിയ രാജ്യസഭാ സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്താന്‍ ഡല്‍ഹിയില്‍ ഹൈക്കമാന്‍റിനെ കാണാന്‍ എത്തിയതിനു പിന്നാലെയായിരുന്നു സുധാകരന് പണി കിട്ടിയത്. ഉടനടി മാധ്യമങ്ങളെ വിളിച്ചുകൂട്ടി അദ്ദേഹമത് നിരസിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ഔദ്യോഗിക വസതിയില്‍ ആരോരുമറിയാതെ 10 കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ചുകൂടിയെന്നും പ്രസിഡന്‍റിന്‍റെ അനുചരന്മാരെത്തി അവരെ കൈയ്യോടെ പിടികൂടിയെന്നുമുള്ള ഭയങ്കര കണ്ടുപിടുത്തവും ഈ വികൃതകുമാരന്‍ ചാനല്‍ സുഹൃത്തുക്കള്‍ക്ക് എത്തിച്ചു നല്‍കിയിരുന്നു. ദിവസങ്ങള്‍ക്കു മുമ്പായിരുന്നു 'ക്ലിഫ് ഹൗസിലെ ഗ്രൂപ്പുയോഗം' എന്ന തലക്കെട്ടിലെ ഈ വാര്‍ത്ത.

ഈ സ്നേഹിതന്‍ ഇടയ്ക്ക് ഉമ്മന്‍ ചാണ്ടിയെയും വെറുതേ വിടുന്നില്ല. ചാനല്‍ ചര്‍ച്ചകളില്‍ കക്ഷി പ്രത്യക്ഷപ്പെടുന്നത് കോണ്‍ഗ്രസിനെ രക്ഷിക്കാനായിട്ടാണെങ്കിലും പലപ്പോഴുമത് കൊടുങ്ങല്ലൂര്‍ ഭരണിയായി മാറുകയാണ് പതിവ്. അതിനാല്‍ തന്നെ ഇത്രയും 'രക്ഷ' പാര്‍ട്ടിക്ക് വേണ്ടെന്ന് നേതാക്കള്‍ പലരും നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

Advertisment