കോണ്‍ഗ്രസിന്‍റെ രാജ്യസഭാ പ്രഖ്യാപനം വന്നപ്പോള്‍ മാധ്യമങ്ങള്‍ പ്രതീക്ഷിച്ച ആ വാര്‍ത്താ സമ്മേളനം ഇനി തൃക്കാക്കര സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം മാത്രം. അതുവരെ പരിഭവങ്ങളൊക്കെ മക്കള്‍ വക മാത്രം ! 35 വര്‍ഷം പണിയെടുത്തിട്ട് 3 വര്‍ഷമായി ഒരു പണിയുമില്ലത്രെ ? - കോണ്‍ഗ്രസിലെ വേലിക്കെട്ടില്ലാത്ത ആഗ്രഹങ്ങളും വകതിരിവില്ലായ്മയും...

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ഇന്ന് കൊച്ചിയിലോ ഡല്‍ഹിയിലോ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ ഒരു പത്ര സമ്മേളനം മാധ്യമ പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നതാണ്. കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പൊട്ടിത്തെറി ഉറപ്പെന്ന് കിംവദന്തി ഇറങ്ങിയിരുന്നു.

പക്ഷേ പ്രായമെത്രയായാലും മോഹങ്ങള്‍ക്ക് അതിരില്ലാത്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസും അതിലെ 'മുതിര്‍ന്ന് മതിവരാത്ത' നേതാക്കളും എന്നതിനാല്‍ പത്രസമ്മേളനം നീളുമെന്നാണ് ഇന്നുണ്ടായ വിവരം.

അതായത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനം പുറത്തുവരും വരെയെങ്കിലും ഈ പത്രസമ്മേളനം നീളാം. ഇനി സാജ്യസഭാ എംപി ആകാന്‍ കഴിഞ്ഞില്ലെങ്കിലും തൃക്കാക്കര എംഎല്‍എ ആയാലും മതിയെന്നാണ് ആഗ്രഹം.

അവിടെയും യുവത്വവും സമുദായത്തിനുള്ളിലെ സാമുദായിക പരിഗണനകളും അവസരങ്ങള്‍ ലഭിച്ചതിന്‍റെ കണക്കുകളും ഒക്കെയായി പുതിയ നേതൃത്വവും അവരുടെ ചിലവില്‍ പഴയ നേതൃത്വവും ഒക്കെ രംഗത്തുവരാതിരുന്നാല്‍ മതി. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസിനൊരു മുതിര്‍ന്ന നേതാവിനെ നഷ്ടപ്പെടാം. ചിലപ്പോള്‍ അദ്ദേഹം അപ്പുറത്തു നേതാവായെന്നും വരാം.

എന്തായാലും കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകാലമായി നിരന്തരമെന്നോണം കേന്ദ്ര-സംസ്ഥാന മന്ത്രി പദവികളായും എംപിയായും എംഎല്‍എ ആയും ഡിസിസി അധ്യക്ഷനായുമൊക്കെ പാര്‍ട്ടിക്കായി അഹോരാത്രം കഷ്ടപ്പെട്ട് ഓടിനടന്ന സ്വന്തം പിതാവ് കഴിഞ്ഞ മൂന്നു വര്‍ഷമായി കാര്യമായ പണിയൊന്നുമില്ലാതെ വീട്ടില്‍ വെറുതെയിരുന്നു മുഷിയുന്നത് കണ്ടപ്പോള്‍ മക്കള്‍ക്ക് പോലും സഹിച്ചില്ല. സ്വന്തം പിതാവിനെ ഈ പരുവത്തിലെത്തിച്ച നേതൃത്വത്തിനെതിരെ മകന്‍ ഒരു പോസ്റ്റങ്ങ് കാച്ചി.

പിതാവിന്‍റെ ദൈന്യത വിവരിച്ച മകന്‍റെ പോസ്റ്റ് ഫേസ്ബുക്കില്‍ വിരസമായി കിടന്ന് അലഞ്ഞിട്ടും ആരും ശ്രദ്ധിക്കുന്നില്ലെന്ന് മനസിലായപ്പോള്‍ ആ കുറിപ്പ് പിതാവങ്ങ് ഏറ്റെടുത്തു.

എന്തായാലും മകന്‍ പറഞ്ഞതുപോലൊന്നും പാര്‍ട്ടിയെ കുറ്റം പറയാനും ദോഷം പറയാനും ഞാനില്ല... അവന്‍ പറഞ്ഞത് ശരിയല്ല... പക്ഷേ അത് അവന്‍റെ അഭിപ്രായമല്ലേ... അതിന് എനിക്ക് എന്ത് ചെയ്യാന്‍ പറ്റും... മക്കളൊക്കെ പ്രായമായി വിദേശത്ത് സ്വസ്ഥമായി കഴിയുമ്പോള്‍ അവര്‍ എന്തെങ്കിലും പറയുന്നതിന് എന്നെ കുറ്റപ്പെടുത്തരുത് എന്നൊക്കെയുള്ള അടിക്കുറിപ്പുകളോടെ പിതാവ് ആ പോസ്റ്റങ്ങ് ഷെയര്‍ ചെയ്ത് പ്രചരിപ്പിച്ചു.

കുട്ടികള്‍ക്ക് ആ പോസ്റ്റ് വേണ്ടവിധം പ്രചരിപ്പിക്കാനുള്ള വിവരമില്ലാതെ പോയാല്‍ പിതാവ് വേറെന്താണ് ചെയ്യുക. അദ്ദേഹം ആ പണി അങ്ങ് ഏറ്റെടുത്തു. എന്തായാലും അപ്പനോടും മകനോടും അവരെ ഈ പരുവത്തിലാക്കിയ കൊച്ചിയിലെ വിശിഷ്ട മീന്‍ കുഞ്ഞുങ്ങളോടും ഇഷ്ടമുള്ള അനുയായികള്‍ അപ്പന്‍റെയും മകന്‍റെയും പോസ്റ്റിനു താഴെ അവരെക്കൊണ്ട് ആകുന്ന ഭാഷയിലും നിലവാരത്തിലും പണി നടത്തിക്കൊണ്ടിരിക്കുകയാണ്. പൊങ്കാലയൊന്നുമല്ല, അതുക്കും മീതെ... !!

ആഗ്രഹങ്ങള്‍ എന്നൊക്കെ പറഞ്ഞാല്‍ അതിനൊക്കെ ഒരതിര് വേണ്ടേ മാഷെ ? ഊന്നുവടിയുടെ സഹായത്തോടെയാണെങ്കിലും ഇനിയും ജനത്തെ സേവിക്കാം എന്ന ആഗ്രഹവും നല്ല മനസും ജനം കാണാതെപോകുന്നു എന്ന പരാതി മാഷിനും കുടുംബത്തിനും ഉണ്ടാകാം. എന്തു ചെയ്യും... ഈ പാര്‍ട്ടിക്കാര്‍ക്കും അനുയായികള്‍ക്കും ഒരിത്തിരി വകതിരിവു വേണ്ടേ... വകതിരിവ്... ?

Advertisment