കോണ്‍ഗ്രസിന്റെ ഉന്നത നേതാവിന്റെ സൈബര്‍ ആര്‍മിയെ നയിക്കുന്നത് രക്തബന്ധുതന്നെ ! ഇത്തവണ വീഡിയോ പുറത്തായത് താന്‍ നേതാവിന്റെ അടുത്ത ആളാണെന്ന് സുഹൃത്തുക്കളെ ബോധ്യപ്പെടുത്താന്‍ പ്രാദേശിക നേതാവ് നടത്തിയ വീഡിയോ പരീക്ഷണം. പദവിയിലുള്ള ഉന്നത നേതാവിനെ അപകീര്‍ത്തിപ്പെടുത്താന്‍ പണം മുടക്കി വീഡിയോ തയ്യാറാക്കി പുറത്തുവിട്ടതും ഇതേ സൈബര്‍ ആര്‍മി തന്നെ ! ഉന്നത നേതാവിന്‍റെ രക്തബന്ധുവിനെതിരെ തെളിവ് ശേഖരിച്ച് പോലീസ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: അധികാരം കൈവിട്ടതോടെ ചിലര്‍ എതിരാളികളെകാള്‍ സ്വന്തം പാര്‍ട്ടിക്കാരെ ശത്രുവിനെ പോലെ കാണുന്ന പതിവ് കേരളത്തിലെ കോണ്‍ഗ്രസില്‍ പണ്ടു മുതലേ ഉള്ളതാണ്. പണ്ടത് സ്ഥാനമാനങ്ങളിലും തെരഞ്ഞെടുപ്പുകളില്‍ സീറ്റ് നിഷേധിക്കലുമൊക്കെയായിരുന്നു. എന്നാലിപ്പോള്‍ കളിമാറി.

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ പുകച്ചു പുറത്തുചാടിക്കാന്‍ സൈബറാക്രമണം നടത്താന്‍ പല നേതാക്കള്‍ക്കും ഇന്നു ബ്രിഗേഡുകള്‍ ഉണ്ട്. കെ.സി വേണുഗോപാലിനെ ലക്ഷ്യമിട്ട് ഒരു ഉന്നത നേതാവ് നടത്തിയ നീക്കമാണ് നാട്ടുകാരറിഞ്ഞത്.

ഈ നേതാവിന്റെ രക്ത ബന്ധുവിന്റെ നേതൃത്വത്തിലാണ് സൈബര്‍ ആര്‍മി പ്രവര്‍ത്തിക്കുന്നത്. കൂടെ അടുത്ത ബന്ധുവും ഉണ്ട്. ഇവര്‍ക്കൊപ്പം കുറച്ചു അണികളും ചേര്‍ന്നതാണ് ഈ ഗ്രൂപ്പ്.

മുമ്പ് നേതാവ് ഒരു ഉന്നത പദവി വഹിച്ചപ്പോള്‍ തുടങ്ങിയ ഫേസ്ബുക്ക് പേജ് അനൗദ്യോഗികമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം.

കഴിഞ്ഞ തവണ നേതാവിന് സ്ഥാനം നഷ്ടമായതു മുതല്‍ അതിനിടയാക്കിയവരെന്ന് അവര്‍ സംശയിക്കുന്നവര്‍ക്ക് നേരെയാണ് ആക്രമണം. എതിര്‍പാര്‍ട്ടിക്കാര്‍ പോലും ഉന്നയിക്കാന്‍ മടിക്കുന്ന ആരോപണങ്ങള്‍ ഇവര്‍ ഉന്നയിക്കാറുണ്ട്.

publive-image

ഇപ്പോള്‍ പുറത്തുവന്ന വീഡിയോ ഈ ഗ്രൂപ്പിന്റെ ഇടയില്‍ വന്ന അബദ്ധമാണെന്നാണ് വിവരം. ആറ്റിങ്ങലിലെ ഒരു പ്രാദേശിക നേതാവ് താന്‍ നേതാവിന്റെ അടുത്ത ആളാണെന്ന് അനുയായികളെ ബോധ്യപ്പെടുത്താന്‍ നടത്തിയ നീക്കമാണ് ഈ വീഡിയോ ചോര്‍ച്ചയ്ക്ക് പിന്നിലെന്നാണ് വിവരം. പ്രാദേശിക നേതാവ് ആളാകാന്‍ മറ്റൊരു ഫോണില്‍ സംഭവം റെക്കോര്‍ഡ് ചെയ്തു ഗ്രൂപ്പിലിടുകയായിരുന്നു.

എന്നാല്‍ ഗ്രൂപ്പില്‍ നിന്നും ഇത് മറ്റാരോ പുറത്തെത്തിച്ചു. ഇതോടെ ഇതിനു മുമ്പ് നടന്ന പല സംഭവങ്ങളും പ്ലാന്‍ ചെയ്തത് ഈ ആര്‍മി തന്നെയെന്ന് വ്യക്തം. കുറച്ചു നാളുകള്‍ക്ക് മുമ്പ് ഉന്നതനായ ഒരു നേതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു.

ഇതിനെതിരെ അദ്ദേഹം നല്‍കിയ പരാതി അന്വേഷിച്ച് പോയപ്പോള്‍ എത്തിനിന്നതും ഇതേ നേതാവിലും സംഘത്തിലും തന്നെ. വീഡിയോ ഇറക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ആളിന് പണം കൊടുത്തത് വിവാദ ഉന്നതന്‍റെ അടുത്ത ബന്ധുവാണെന്നതിന് പോലീസിന്‍റെ പക്കല്‍ തെളിവു ലഭിച്ചതോടെയാണ് കള്ളി പുറത്തായത്.

മാത്രമല്ല, പണം പോയ വഴി തേടി പോയപ്പോള്‍ വിവാദ നേതാവിന്‍റെ രക്തബന്ധുവിനെ തന്നെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന ഘട്ടം എത്തിയപ്പോള്‍ ആക്രമണത്തിനിരയായി പരാതി നല്‍കിയ നേതാവ് കേസ് മുന്നോട്ടു കൊണ്ടുപോകേണ്ടതില്ലെന്ന് നിര്‍ദേശിക്കുകയായിരുന്നു.

നേതാവ് മാന്യനായതിനാല്‍ കൂടുതല്‍ പരാതികളുമായി മുമ്പോട്ട് പോയില്ല. ഈ വിഷയത്തിലും സമാനമായ രീതിയിലാകും കാര്യങ്ങള്‍ മുമ്പോട്ടു പോകുക.

Advertisment