ജെബി മേത്തര്‍ക്ക് 11.14 കോടി രൂപയുടെ ആസ്തി ! 83 ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങള്‍. എഎ റഹീമിന് ആകെയുള്ളത് 26,304 രൂപയുടെ ആസ്തി മാത്രം ! സാമൂഹ്യ പ്രവര്‍ത്തനം മാത്രം നടത്തുന്ന റഹീമിന് ഒരു വരുമാനവുമില്ല ! റഹീമിനുള്ളത് 37 ക്രിമിനല്‍ കേസുകള്‍. സിപിഐ സ്ഥാനാര്‍ത്ഥിക്ക് 10 ലക്ഷത്തിന്റെ ആസ്തി ! രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ ആസ്തി ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നുള്ള മൂന്നു രാജ്യസഭാ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ സ്വത്തുള്ളത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജെബി മേത്തര്‍ ഹിഷാമിന്. 11.14 കോടി രൂപയുടെ ആസ്തിയാണ് ജെബി മേത്തര്‍ക്കുള്ളത്. സ്വയം ആര്‍ജ്ജിച്ചതും പാരമ്പര്യമായി ലഭിച്ചതും ചേര്‍ത്താണ് ജെബിയുടെ ആസ്തി.

ജെബി മേത്തര്‍ക്ക് 11.14 കോടിയുടെ കാര്‍ഷിക, കാര്‍ഷികേതര ഭൂസ്വത്തുണ്ടെന്ന് പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നത്. 87,03,200 രൂപയുടെ ആഭരണങ്ങളും 1,54,292 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും 75 ലക്ഷം രൂപ വിലയുള്ള വീടും ജെബിയുടെ പേരിലുണ്ട്.

publive-image

പക്ഷേ ജെബിയുടെ കൈവശം ആകെയുള്ളത് പതിനായിരം രൂപ മാത്രമാണ്. 46.16 ലക്ഷത്തിന്റെ ബാധ്യതയും ജെബിക്ക് ഉണ്ട്. ഭര്‍ത്താവിന്റെ പേരില്‍ 41 ലക്ഷം വിലയുള്ള മെഴ്സിഡസ് ബെന്‍സ് കാറും ഇടപ്പള്ളി ധനലക്ഷ്മി ബാങ്കില്‍ 23.56 ലക്ഷവും ബ്രോഡ് വേയിലെ ഫെഡറല്‍ ബാങ്കില്‍ 12,570 രൂപയുമുണ്ട്.

11 കേസുകളാണ് ജെബിക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. എല്ലാം സമരത്തിന്റെ ഭാഗമായുള്ളതാണ്. നാലു കേസുകളില്‍ പിഴ ശിക്ഷ ലഭിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

സിപിഐ സ്ഥാനാര്‍ത്ഥി പി സന്തോഷ് കുമാറിന്റെ കൈവശം 10,000 രൂപയും 10 ലക്ഷം രൂപ വിലവരുന്ന കൃഷിഭൂമിയും ഉണ്ട്. ഭാര്യയുടെ കൈവശം 15,000 രൂപയും നാല് ലക്ഷത്തിന്റെ ആഭരണങ്ങളും നാല് ലക്ഷത്തിന്റെ കൃഷിഭൂമിയുമുണ്ട്.

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭാര്യയുടെ പേരില്‍ 8.5 സെന്‍റ് ഭൂമിയും വീടുമുണ്ടെന്ന് രേഖകളില്‍ പറയുന്നു. സന്തോഷിന് രണ്ട് ലക്ഷത്തിന്റെയും ഭാര്യക്ക് 19 ലക്ഷത്തിന്റെയും ബാധ്യതയുമുണ്ട്.

സിപിഎം സ്ഥാനാര്‍ത്ഥി എഎ റഹീമിന് സ്വന്തമായുള്ളത് 26,304 രൂപയുടെ ആസ്തി മാത്രം. ഭാര്യയുടെ പേരില്‍ 4.5 ലക്ഷം രൂപ വിലമതിക്കുന്ന കൃഷിഭൂമിയും ആറ് ലക്ഷം വിലയുള്ള വാഹനവും 70,000 രൂപയുടെ ആഭരണങ്ങളുമാണുള്ളതെന്ന രേഖകളില്‍ പറയുന്നു.

publive-image

റഹീമിന്റെ കയ്യില്‍ 800 രൂപയും ഭാര്യയുടെ കയ്യില്‍ 1100 രൂപയും മാത്രമാണുള്ളത്. റഹീമിന് പോസ്റ്റല്‍ അക്കൗണ്ടില്‍ നിക്ഷേപമായുള്ളത് 500 രൂപ മാത്രമാണ്. എഎ റഹീമിന് ഒരു രൂപ പോലും വരുമാനമില്ലെന്നും ഭാര്യയ്ക്ക് റിസര്‍ച്ച് സ്‌കോളര്‍ ആന്‍ഡ് പ്രോജക്റ്റ് അസിസ്റ്റന്റ് എന്ന നിലയില്‍ മണിക്കൂറിന് 350 രൂപ പ്രതിഫലമുള്ളതായും സത്യവാങ്മൂലത്തിലുണ്ട്.

37 ക്രിമിനല്‍ കേസുകളും റഹീമിന്റെ പേരിലുണ്ട്. ഇതുവരെ ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.

Advertisment