/sathyam/media/post_attachments/7qgiI69tvTakeHyRj0Ih.jpg)
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശം. ഏപ്രിൽ ആദ്യവാരം കണ്ണൂരിൽ ആരംഭിച്ച് മെയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കുന്ന തരത്തിൽ പ്രദർശന വിപണനമേള ആറ് കോർപ്പറേഷൻ കേന്ദ്രങ്ങളിൽ വിപുലമായും ഇതര ജില്ലാ കേന്ദ്രങ്ങളിൽ പരിമിതപ്പെടുത്തിയും സംഘടിപ്പിക്കാനാണ് മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്.
പൊതുജന സമ്പർക്ക വകുപ്പിന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. എല്ലാ സർക്കാർ വകുപ്പുകളും മേളയിൽ പങ്കെടുക്കണമെന്നും സ്റ്റാളുകൾ സജ്ഞമാക്കണമെന്നും നിർദേശമുണ്ട്.
/sathyam/media/post_attachments/Ivt0fVAvorvyN4VYgKKC.jpg)
പബ്ലിക് റിലേഷൻസ് വകുപ്പിന് 3.40 കോടിയും മേളയിൽ സജീവ സാന്നിധ്യമാകേണ്ട വകുപ്പുകൾക്ക് 8 കോടിയും മറ്റ് വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവക്ക് 23.76 കോടിയും അടക്കം ആകെ 35.16 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ഈ മാസം 24 ന് പബ്ലിക് റിലേഷൻസ് വകുപ്പിൽ നിന്ന് ഇതു സംബന്ധിച്ച ഉത്തരവിറങ്ങി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സാമൂഹ്യ ക്ഷേമ പെൻഷൻ തുക പോലും 100 രൂപ കൂട്ടി കൊടുക്കാൻ ഈ ബജറ്റിൽ ധനകാര്യമന്ത്രി തയ്യാറായിരുന്നില്ല. ഇതിനിടെയാണ് സർക്കാരിൻ്റെ വാർഷികാഘോഷ ധൂർത്ത്.