അത്താഴ പട്ടിണിക്കാരും കൂലിവേല ചെയ്യുന്നവരും പണിമുടക്കി പാർട്ടിയുടെ അഭിമാനം സംരക്ഷിക്കുമ്പോൾ ലുലുമാൾ പ്രവർത്തിക്കാൻ യൂണിയനുകളുടെ അനുവാദം ! സംയുക്ത തൊഴിലാളി സംഘടനകളുടെ പണിമുടക്കിൽ നിന്നും ലുലുമാളിനെ ഒഴിവാക്കിയതിൽ വിമർശനവുമായി ബിജെപി. മുണ്ട് മുറുക്കി ഉടുത്തും പാർട്ടി തീരുമാനം നടപ്പാക്കാൻ ഇറങ്ങി തിരിച്ച സഖാക്കന്മാർക്ക് ഇരട്ടത്താപ്പ് ചോദ്യം ചെയ്യാൻ നട്ടെല്ലുണ്ടോയെന്നും ചോദ്യം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്കിൽ നിന്നും എംഎ യൂസഫലിയുടെ ലുലുമാൾ ഒഴിവാക്കിയതിൽ വിമർശനവുമായി ബിജെപി. ബിജെപി വക്താവ് സന്ദീപ് വചസ്പതിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തുവന്നത്. ലുലുമാളിനെ ഒഴിവാക്കിയതായുള്ള പത്ര കട്ടിങും സന്ദീപ് പോസ്റ്റു ചെയ്തിട്ടുണ്ട്.

സന്ദീപിൻ്റെ പോസ്റ്റ് ഇങ്ങനെ:

publive-image

"30 വയസിന് ശേഷവും ഒരാൾ കമ്മ്യൂണിസ്റ്റ് ആയി തുടരുന്നുണ്ട് എങ്കിൽ അയാൾക്ക് തലച്ചോർ ഇല്ല" എന്ന കണ്ടെത്തൽ ആരുടേതായാലും അത് മലയാളികളെ പറ്റിയാകാനേ തരമുള്ളൂ.

പ്രബുദ്ധത എന്നത് എഴുതാനും വായിക്കാനും അറിയുന്നതും ആഗോള സ്ഥിതിവിവര കണക്കുകൾ ഉദ്ധരിക്കാൻ കഴിയുന്നതുമല്ല എന്ന് മലയാളി എന്നാണ് മനസിലാക്കുക. കാപട്യം, വഞ്ചന, ഇരട്ടത്താപ്പ് ഇതൊക്കെയാണ് കമ്മ്യൂണിസം എന്ന് ലോകം മുഴുവൻ മനസിലാക്കിയതാണ്, വിലയിരുത്തിയതാണ്. എന്നിട്ടും മലയാളി മാത്രം ആ കെണിയിൽ ആവർത്തിച്ചു വീഴുന്നത് എന്തുകൊണ്ട് എന്ന് നമ്മൾ ഇരുത്തി ചിന്തിക്കണം.

publive-image

നമ്മളെ എത്ര സമർത്ഥമായാണ് കമ്മ്യൂണിസ്റ്റുകൾ പറ്റിക്കുന്നത്. ഇന്നും നാളെയുമായി നടക്കുന്ന 'ദേശീയ' പണിമുടക്ക്, വ്യാപാര മേഖല കുത്തകകൾക്ക് തീറെഴുതുന്നതിന് എതിരെ കൂടിയാണ്.

അത്താഴ പട്ടിണിക്കാരും കൂലിവേല ചെയ്യുന്നവരും പണിമുടക്കി പാർട്ടിയുടെ അഭിമാനം സംരക്ഷിക്കുമ്പോൾ എം.എ യൂസഫലി മുതലാളിയുടെ വരുമാനത്തിൽ ഒരു രൂപ പോലും കുറവ് വരരുതെന്ന് പാർട്ടിക്ക് നിർബന്ധമുണ്ട്. അതു കൊണ്ടാണ് ലുലു മാളിനെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയത്.

മുണ്ട് മുറുക്കി ഉടുത്തും പാർട്ടി തീരുമാനം നടപ്പാക്കാൻ ഇറങ്ങി തിരിച്ച സഖാക്കന്മാർക്ക് ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യാൻ നട്ടെല്ലുണ്ടോ? പാർട്ടി എന്ത് പറഞ്ഞാലും തൊണ്ട തൊടാതെ വിഴുങ്ങാൻ തയ്യാറാകുന്ന നിങ്ങൾ ഭാവി കേരളത്തിനെയാണ് ഇല്ലാതാക്കുന്നത്. ഇവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താതെ കേരളം ഗതി പിടിക്കില്ല.

ഈ തെമ്മാടിത്തം ചോദ്യം ചെയ്യാൻ നട്ടെല്ലുള്ള ഒരാളു പോലും പാർട്ടിയിൽ ഇല്ലാ എന്ന് തിരിച്ചറിയുമ്പോഴാണ് പ്രവചന സ്വഭാവമുള്ള ആദ്യ വാചകം കേരളത്തിൽ പ്രസക്തമാകുന്നത്.

Advertisment