/sathyam/media/post_attachments/l0rD2Z8MCb4CsvUExgHv.jpg)
കോട്ടയം: ചങ്ങനാശേരിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഐഎന്‍ടിയുസി പ്രകടനം നടത്തിയതിന് പിന്നില്‍ മുതിര്‍ന്ന ഗ്രൂപ്പ് നേതാവ്. ഈ നേതാവിന്റെ നിര്‍ദേശ പ്രകാരമാണ് ഒരു വിഭാഗം ഐഎന്‍ടിയുസി നേതാക്കളുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ പ്രതിപക്ഷ നേതാവിനെതിരെ പ്രകടനം നടത്തിയത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നടന്ന പണിമുടക്കില്‍ അക്രമം നടത്തിയ വിഷയത്തില്‍ ഐഎന്‍ടിയുസി സ്വീകരിച്ച നിലപാടിനെതിരെ വിഡി സതീശന്‍ നടത്തിയ പരമാര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് ഇന്നു പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രതിപക്ഷ നേതാവ് ഇന്നു കോട്ടയം കോട്ടയം ജില്ലയില്‍ എത്താനിരിക്കെയാണ് പ്രതിഷേധ പ്രകടനം നടന്നത്. ഐഎന്‍ടിയുസി നേതാവ് പിസി തോമസിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം.
ഇന്നലെ ഉന്നത ഗ്രൂപ്പ് നേതാവ് ചങ്ങനാശേരിയില്‍ മറ്റു ചില ആവശ്യങ്ങള്‍ക്കായി എത്തിയിരുന്നു. തുടര്‍ന്ന് ടിബിയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രധാന നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ ഐഎന്‍ടിയുസിയിലെ ചില നേതാക്കളും വന്നിരുന്നു.
ജില്ലാ പ്രസിഡന്റ് ഫിലിപ് ജോസഫും ഗ്രൂപ്പ് നേതാവിനെ കാണാനെത്തി. എന്തായാലും ഈ കൂടിക്കാഴ്ചകള്‍ക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെതിരെ മാര്‍ച്ച് നടന്നത് എന്നതും ശ്രദ്ധേയമാണ്. ഇന്നലെ യുഡിഎഫിലെ കാര്യങ്ങള്‍ താന്‍ അറിയുന്നില്ലെന്ന വിമര്‍ശനം മാണി സി കാപ്പന്‍ എംഎല്‍എ നടത്തിയിരുന്നു.
ഇതും പ്രതിപക്ഷ നേതാവ് വിഡി സതീശനെ ലക്ഷ്യം വച്ചായിരുന്നു. കാപ്പനുമായി അടുത്ത ബന്ധം ഈ ഗ്രൂപ്പ് നേതാവിനുണ്ട്. കാപ്പന്റെ വിമര്‍ശനത്തിനു പിന്നിലും ഇതേ നേതാവിന്റെ കരങ്ങളാണെന്നാണ് നിരീക്ഷണം . അത് മനസിലാക്കിതന്നെയായിരുന്നു കാപ്പൻ വിഷയത്തിൽ വി ഡി സതീശന്റെ പ്രതികരണം.
നേരത്തെ ഉന്നത പദവിയിലുണ്ടായിരുന്ന നേതാവിന് തന്റെ സ്ഥാനം പോയതോടെ സ്വന്തം ഗ്രൂപ്പിലുണ്ടായിരുന്ന നേതാക്കളെ പോലും വിശ്വാസമില്ലാതെയായിരുന്നു. ഇതോടെ നിരവധി പ്രവര്‍ത്തകരും നേതാക്കളും ഗ്രൂപ്പ് വിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഉന്നത നേതാക്കള്‍ക്കെതിരെ സൈബറാക്രമണവും വ്യക്തിപരമായ വിമര്‍ശനവും നടത്താന്‍ ഈ ഉന്നത നേതാവ് നീക്കങ്ങള്‍ നടത്തിയിരുന്നത് ഈയിടെ പുറത്തുവന്നിരുന്നു.