/sathyam/media/post_attachments/sZYKcjlFsCs6SCIlOwp0.jpg)
തിരുവനന്തപുരം: ഒരു വർഷം പൂർത്തിയാക്കുന്ന പിണറായി വിജയൻ സർക്കാരിനെ വിലയിരുത്താൻ നിഴൽ മന്ത്രിസഭ രൂപീകരിച്ച് യുഡിഎഫ്. ഷാഡോ പോർട്ട്ഫോളിയോ തയ്യാറാക്കി ഒരു ഗ്രൂപ്പിന് ചുമതല നൽകിയാണ് സർക്കാരിനെ നിരീക്ഷിക്കാൻ ഒരുങ്ങുന്നത്.
ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിൽ പിന്തുടരുന്ന ഒരു രീതിയാണിത്. ഭരണപക്ഷത്തെ കൃത്യമായി വിലയിരുത്താനും തിരുത്തലുകൾ നടത്താനും കഴിയുന്ന സംവിധാനമാണിത്. ഒരു പക്ഷേ ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഭരണപക്ഷത്തെ നിരീക്ഷിക്കാൻ ഒരു പ്രതിപക്ഷം ഇത്തരമൊരു സംവിധാനം കൊണ്ടുവരുന്നത്.
സർക്കാർ കൊണ്ടുവരുന്ന ഏത് പരിപാടികളെയും കണ്ണടച്ച് എതിർക്കലല്ല, കൃത്യമായി പഠിച്ച് വിലയിരുത്തി പ്രതികരിക്കുക എന്നതാണ് ഇതിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത്.
സമിതികളും ചുമതലക്കാരും
സാമ്പത്തികവും ആസൂത്രണവും എന്ന കമ്മിറ്റിയുടെ ചെയര്‍മാനായി സിപി ജോണും അംഗങ്ങളായി എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, എന്‍.ഷംസുദീന്‍ എംഎല്‍എ, പിസി തോമസ്, ജി ദേവരാജന്‍, മാത്യൂ കുഴല്‍ നാടന്‍ എംഎല്‍എ, കെ.എസ് ശബരിനാഥന്‍ എന്നിവരെയും വിദ്യാഭ്യാസം ഉപസമിതിയുടെ ചെയര്‍മാനായി മുന്‍മന്ത്രി കെസി ജോസഫിനേയും അംഗങ്ങളായി ഷിബുബേബി ജോണ്‍, റോജി ജോണ്‍ എംഎല്‍എ, ആബിദ് ഹൂസൈന്‍ തങ്ങള്‍ എംഎല്‍.എ, ജോയി എബ്രഹാം, രാജന്‍ ബാബു, ജോണ്‍ ജോണ്‍ എന്നിവരെയും തീരുമാനിച്ചു.
എം.കെ.മുനീര്‍ എംഎല്‍എയാണ് ആരോഗ്യം ഉപസമിതിയുടെ ചെയര്‍മാൻ. അംഗങ്ങളായി അനൂപ് ജേക്കബ് എംഎല്‍എ, വിഎസ് ശിവകുമാര്‍, പിസി വിഷ്ണുനാഥ് എംഎല്‍എ, കെ.ഫ്രാന്‍സിസ് ജോര്‍ജ്, ബാബു ദിവാകരന്‍, എംപി സാജു തുടങ്ങിയവരേയും നിശ്ചയിച്ചു.
കൃഷി ഉപസമിതിയുടെ ചെയര്‍മാനായി മോന്‍സ് ജോസഫ് എംഎല്‍എയേയും അംഗങ്ങളായി എഎ അസീസ്, കുറക്കൊളി മൊയ്ദീന്‍ എംഎല്‍എ, ടി.സിദ്ധിഖ് എംഎല്‍എ, റോയി കെ പൗലോസ്, സലീം പി മാത്യൂ, വാക്കനാട് രാധാകൃഷ്ണന്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.