/sathyam/media/post_attachments/tYnmRczVf8tygxh4DKBS.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയോട് അടുക്കുന്നതായി സൂചന. ദേശീയ തലത്തില്‍ ഉന്നത പദവി കിട്ടിയാല്‍ കോണ്‍ഗ്രസ് വിടാനാണ് ഇദ്ദേഹത്തിന്റെ നീക്കം. ഇതിന്റെ ആദ്യപടിയായി ദേശീയ നേതാക്കളെയക്കം ഇദ്ദേഹം വിമര്‍ശിച്ച് തുടങ്ങിയിട്ടുണ്ട്.
കേന്ദ്രത്തില്‍ വര്‍ഷങ്ങളായി വിവിധ പദവികളില്‍ ഇരുന്ന നേതാവിനാണ് പെട്ടെന്നൊരു ബോധോദയം ഉണ്ടായത്. ഇത് ബിജെപി നേതാക്കളുമായി നടത്തിയ ചില ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാമെന്നാണ് പുറത്തുവരുന്ന സൂചന. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ഈ നേതാവിന് കാര്യമായ ഓഫര്‍ ഇതുവരെയും ബിജെപിയില്‍ നിന്നും കിട്ടിയിരുന്നില്ല.
എന്നാല്‍ ഇത്തവണ വരാനിരിക്കുന്ന ഉപരാഷ്ട്രപതി കസേരയിലാണ് ഈ പ്രമുഖ നേതാവിന്റെ നോട്ടം. വൈസ് പ്രസിഡന്റ് പദവി കിട്ടിയാല്‍ കോണ്‍ഗ്രസ് വിടാന്‍ ഒരുക്കമാണെന്ന് ഉന്നത ബിജെപി നേതാക്കളെ ഇദ്ദേഹം അറിയിച്ചതായാണ് വിവരം.
അതേസമയം കേരളത്തിലെ ബിജെപി നേതാക്കളെ അറിയിക്കാതെയാണ് ഈ നീക്കങ്ങള്‍. അടുത്തയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേരളത്തിലെത്തുന്നുണ്ട്. ഈ ദിവസങ്ങളില്‍ അദ്ദേഹവുമായി ഈ നേതാവ് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം.
കേരളത്തില്‍ ഏതെങ്കിലും തരത്തില്‍ ബിജെപിക്ക് സ്വാധീനം വര്‍ധിപ്പിക്കണമെങ്കില്‍ അതിന് ക്രൈസ്തവ വിഭാഗത്തിന്റെ പിന്തുണ വേണമെന്ന വിലയിരുത്തലിലാണ് ബിജെപി കേന്ദ്രനേതൃത്വമുള്ളത്. ഇതിനായി പല ക്രൈസ്തവ നേതാക്കള്‍ക്കും പദവികള്‍ നല്‍കിയും അതിനു ശ്രമം നടത്തിയുമൊക്കെ നീക്കങ്ങള്‍ ബിജെപി നടത്തിയിരുന്നു.
ഇതിനുകൂടി ബലം പകരുന്ന നീക്കമായാണ് ഇതിനെ കാണുന്നത്. പക്ഷേ ഈ നേതാവ് ഉള്‍പ്പെടുന്ന ക്രൈസ്തവ സമുദായത്തിന് കാര്യമായ വോട്ടുബാങ്കാവാനാകില്ലെന്ന വിലയിരുത്തലുമുണ്ട്.