സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ ഖജനാവില്‍ നിന്നും പണമെടുത്ത് മന്ത്രിയുടെ ഊരുചുറ്റല്‍ ! മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ യാത്ര യുഎഇയിലേക്ക്. ചിഞ്ചുറാണി മെയ് അഞ്ചു മുതല്‍ ഒമ്പതുവരെ യുഎഇയിലേക്ക് പോകുന്നത് കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ ! ട്രഷറിയില്‍ പണമില്ലാത്തതിനാല്‍ 25 ലക്ഷം രൂപയക്ക് മുകളിലുള്ള ബില്ലുകള്‍ മാറാതെ തടഞ്ഞുവയ്ക്കുമ്പോള്‍ പൊതുപണം എടുത്തുള്ള മന്ത്രിയുടെ യാത്ര വിവാദത്തില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ഒരു മന്ത്രികൂടി വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയാണ് വിദേശത്തേക്ക് പോകുന്നത്.

മെയ് 6 മുതല്‍ 8 വരെ യുഎഇയില്‍ നടക്കുന്ന ലോക മലയാളി കൗണ്‍സിലിന്റെ 2022 കുടുംബ സംഗമം എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി ചിഞ്ചു റാണി വിദേശത്തേക്ക് പറക്കുന്നത്. മന്ത്രിയുടെ യാത്രയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും.

യുഎഇയിലെ താമസവും അവിടെ എത്തിയതിനുശേഷമുള്ള യാത്രയുടെ ചെലവും സംഘാടകരാണ് വഹിക്കുന്നത്. യുഎഇയിലേക്ക് മന്ത്രി മെയ് 5 ന് തിരിക്കും. തിരിച്ച് മെയ് 9 ന് മടങ്ങിയെത്തും.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുമ്പോഴാണ് മന്ത്രിയുടെ വക ഊരുചുറ്റല്‍. മന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച ഉത്തരവ് പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പില്‍ നിന്ന് ഇന്നലെ ഇറങ്ങി.

publive-image

മന്ത്രിയുടെ കൂടെ വേറെ ആരെങ്കിലും പോകുന്നോണ്ടോ എന്ന് ഉത്തരവില്‍ വ്യക്തമല്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ട്രഷറി അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തില്‍ അനാവശ്യ വിദേശയാത്ര ഒഴിവാക്കാന്‍ മന്ത്രിമാര്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമാകുകയാണ്.

25ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഒരു തുകയുടെ ബില്ലും സര്‍ക്കാര്‍ ട്രറിയില്‍ നിന്നും മാറി നല്‍കുന്നില്ല. ഇതിനിടെയാണ് സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണമെടുത്ത് മന്ത്രിയുടെ യാത്ര.

Advertisment