/sathyam/media/post_attachments/ekTuDBupzRaetTUt1eQK.jpg)
തിരുവനന്തപുരം: കോൺഗ്രസിൻ്റെ ചരിത്രത്തിൽ ഇടം പിടിക്കുകയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം. ഇന്നലെ തെരഞ്ഞെടുപ്പ് തിയതി വന്ന് 24 മണിക്കൂർ തികയും മുമ്പേ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് കോൺഗ്രസിൽ ഇതാദ്യമായാണ്.
ഇന്ന് രണ്ടരയോടെ ചേർന്ന നേതൃയോഗത്തിൽ ഒറ്റപ്പേര് മാത്രമാണ് വന്നത്. ഉടൻ തന്നെ പേര് ഹൈക്കമാൻഡിന് കൈമാറി പ്രഖ്യാപനം ഇന്നു തന്നെ വേണമെന്ന് നേതാക്കൾ തീരുമാനം എടുക്കുകയായിരുന്നു.
ഇന്നു ചേർന്ന സംസ്ഥാന തല തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ എല്ലാ നേതാക്കളും ഒറ്റ ശബ്ദത്തിലാണ് നിലപാട് എടുത്തത്. കോൺഗ്രസിലെ പതിവ് തർക്കവും അവസാന നിമിഷ നാടകങ്ങളും ഇക്കുറി ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ചവരെ ഏറെ നിരാശരാക്കിയാണ് പാർട്ടി തീരുമാനം വരുന്നത്. മുതിർന്ന നേതാക്കൾക്ക് ഓരോ പഞ്ചായത്തിൻ്റെയും ചുമതലകൾ നൽകും.
പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മുഴുവൻ സമയവും തൃക്കാക്കരയിൽ തന്നെ ഉണ്ടാകുമെന്നും ധാരണയായിട്ടുണ്ട്. ഇന്നു തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമാകും.