തൃക്കാക്കരയില്‍ അരുണ്‍ കുമാറിനെ വെട്ടി ഇടതു സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് വനിതാ നേതാവ് എത്തുന്നു ! യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ അഖിലേന്ത്യാ നേതാവ് ഇടതു പാളയത്തിലെത്തി മത്സരിക്കാന്‍ തയ്യാറെന്ന് സൂചന. അമേരിക്കയിലുള്ള മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും അനുവാദം കിട്ടിയാല്‍ ഉടന്‍ പ്രഖ്യാപനം ! കോണ്‍ഗ്രസ് വനിതാ നേതാവിനെ സിപിഎം റാഞ്ചിയത് ഒരു മന്ത്രിയുടെ ഇടപെടലില്‍. കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ മുന്‍ മന്ത്രിയായ നേതാവും സിപിഎം പരിഗണനയില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തൃക്കാക്കരയില്‍ ഇടതുമുന്നണിക്ക് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി വരുമെന്ന് സൂചന. കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎമ്മില്‍ ധാരണയായി. സിപിഎം സംസ്ഥാന നേതൃത്വമാണ് വിഷയത്തില്‍ അടിയന്തരമായി ഇടപെടല്‍ നടത്തിയത്.

യൂത്ത്‌കോണ്‍ഗ്രസിന്റെ മുന്‍ അഖിലേന്ത്യാ ഭാരവാഹിയായ വനിതയാകും സ്ഥാനാര്‍ത്ഥിയാകുകയെന്നാണ് സൂചന. നേരത്തെ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലടക്കം മത്സരിച്ച് തോറ്റതാണ് ഇവര്‍.

പക്ഷേ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ളതും ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളതുമായ ഈ വനിത തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതിനു കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. ഇതോടെയാണ് മറുകണ്ടം ചാടാന്‍ ഇവര്‍ തീരുമാനിച്ചത്.

publive-image

ഇന്നു രാവിലെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ സിപിഎം ജില്ലാ കമ്മറ്റി യോഗം ചേരുന്നതിന് തൊട്ടുമുമ്പാണ് ഇവര്‍ സിപിഎം നേതൃത്വവുമായി ബന്ധപ്പെടുന്നത്. ഇതോടെ സിപിഎം തീരുമാനിച്ച കെഎസ് അരുണ്‍കുമാറിന്റെ പേരുകള്‍ ചാനലുകളില്‍ എത്തി.ഒരു മന്ത്രിവഴിയാണ് ചര്‍ച്ചകള്‍ തുടരുന്നത്.

ഇതോടെ ജില്ലാ കമ്മറ്റിയോഗത്തില്‍ കാര്യമായ ചര്‍ച്ച നടന്നില്ല. അമേരിക്കയിലുള്ള മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇവരുമായി ഫോണില്‍ സംസാരിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയാകാന്‍ ഇവര്‍ സമ്മതമറിച്ചതോടെ അന്തിമ തീരുമാനം നാളെ എടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

അതിനിടെ മുന്‍ മന്ത്രിയായ മറ്റൊരു കോണ്‍ഗ്രസ് നേതാവിനെ കൂടി സിപിഎം നേതൃത്വം പരിഗണിക്കുന്നുണ്ട്. ഇവിടെ തോറ്റാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടു്പപില്‍ സുരക്ഷിത മണ്ഡലം നല്‍കാമെന്നാണ് വാഗ്ദാനം.

Advertisment