/sathyam/media/post_attachments/1H3J1d87VRyeBxWDYErA.jpg)
കൊച്ചി: തൃക്കാക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ചൊല്ലി അനിശ്ചിതത്വം തുടരുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം നീക്കം സജീവം. കോണ്‍ഗ്രസിലെ അസംതൃപ്തരായ നേതാക്കളെ സിപിഎം സമീപിച്ചുവെന്നാണ് സൂചന. അതിനിടെ താന്‍ ഇടതു സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണത്തിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ കെപിസിസി ഉപാധ്യക്ഷ ലാലി വിന്‍സെന്റ് രംഗത്ത് വന്നു.
1876 മുതല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകയായ താന്‍ മരിക്കുമ്പോള്‍ കോണ്‍ഗ്രസ് പതാക പുതയ്ക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും ലാലി വിന്‍സെന്റ് ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക എന്നതാണ് തന്റെ മേല്‍വിലാസം.
കോണ്‍ഗ്രസില്‍ ചേര്‍ന്നത് സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ലെന്നും രാജ്യ സേവനത്തിനാണെന്നും ലാലി വിന്‍സെന്റ് കുറിക്കുന്നു. ലാലി വിന്‍സെന്റിന്റെ കുറിപ്പിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് പങ്കുവയ്ക്കുന്നത്.
നേരത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ലാലി വിന്‍സെന്റ് സജീവമല്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതോടെ ചിലര്‍ ലാലി വിന്‍സെന്റ് ഇടതു സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രചാരണം തുടങ്ങി. ഇതിനു പിന്നാലെയാണ് ലാലി വിന്‍സെന്റിന്റെ വിശദീകരണം.
/sathyam/media/post_attachments/UZawG5At9dwvqfMLTIri.jpg)
നേരത്തെ കെപിസിസി വൈസ് പ്രസിഡന്റും, 2016ല്‍ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്നു ലാലി വിന്‍സെന്റ്. ലാലിയുടെ വിശദീകരണത്തിന് പിന്നാലെ ഇത് ആയുധമാക്കി കെവി തോമസിനെതിരെ ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്.
കോണ്‍ഗ്രസില്‍ നിന്ന് എല്ലാ പദവികളും അനുഭവിച്ച ശേഷം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ കെവി തോമസിനെപോലുള്ളവര്‍ക്ക് ലാലിയുടെ കുറിപ്പ് പാഠമാകട്ടെയെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
കെവി തോമസ് പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് നടത്തുന്ന വിമത പ്രവര്‍ത്തനത്തെ അംഗീകരിക്കാനാവില്ലെന്നാണ് പ്രവര്‍ത്തകരുടെ നിലപാട്. തോമസിനെതിരെ കൂടുതല്‍ നടപടി വേണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.