/sathyam/media/post_attachments/yabacxgmf4SxwO2LO76V.jpg)
കൊച്ചി: തൃക്കാക്കരയിലെ ഇടതു സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന പ്രചാരണത്തെ തള്ളി സിറോ മലബാർ സഭ. ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സഭാ മിഡിയാ കമ്മീഷൻ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി പറഞ്ഞു.
തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഇടതുപക്ഷസ്ഥാനാർത്ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടു മേജർ ആർച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന രീതിയിൽ വാർത്ത പ്രചരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടെന്നും ഇത് ചില സ്ഥാപിത താൽപ്പര്യക്കാർ ബോധപൂർവം നടത്തുന്ന ഈ പ്രചരണമാണെന്നുമാണ് സഭ വ്യക്തമാക്കിയത്.
/sathyam/media/post_attachments/D4pIsDqeLliBcMfmrtjE.jpg)
ഇതിന് വസ്തുതയുമായി യാതൊരു ബന്ധവുമില്ല. മുന്നണികൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകൾക്കനുസൃതമായാണ്.
ഈ പ്രക്രിയയിൽ സഭാനേതൃത്വത്തിന്റെ ഇടപെടൽ ആരോപിക്കുന്നത് ദുരുദ്ദേശമാണെന്നും അദേഹം വ്യക്തമാക്കി. വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടർമാർ ഈ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയിൽ സമിപിക്കുമെന്നുറപ്പാണെന്നും ഫാ. അലക്സ് ഓണംപള്ളി പറഞ്ഞു.