/sathyam/media/post_attachments/h6CvJjYJWvjHjj5K8pkz.jpg)
കൊച്ചി: ''നീ വന്നില്ലെങ്കിലും എന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട് ജയിച്ച് വരും''. ലീലാവതി ടീച്ചറിന്റെ അനുഗ്രഹം തേടി വസതിയിലെത്തിയ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിനെ ടീച്ചര്‍ സ്വീകരിച്ചത് ഈ വാക്കുകള്‍ പറഞ്ഞായിരുന്നു.
പിടി തോമസ് മത്സരിച്ച തൃക്കാക്കരയിലെ രണ്ട് തെരഞ്ഞെടുപ്പിലും കെട്ടി വക്കാന്‍ പണം നല്‍കിയ പതിവ് ഉമയുടെ കാര്യത്തിലും ലീലാവതി ടീച്ചര്‍ തെറ്റിച്ചില്ല. തെരഞ്ഞെടുപ്പില്‍ കെട്ടി വക്കാനുള്ള പണം കയ്യില്‍ കരുതിവച്ചാണ് ടീച്ചര്‍ ഉമയെ സ്വീകരിച്ചത്.
/sathyam/media/post_attachments/IToka9byTgECywz2Guu3.jpg)
ഏറെ വൈകാരികമായ നിമിഷങ്ങളായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ടീച്ചറെ കണ്ട ഉമയുടെ കണ്ണുകള്‍ നിറഞ്ഞു. തന്റെ മാതാവിനോളം വാത്സല്യത്തോടെ ജീവിതത്തില്‍ ചേര്‍ത്ത് നിര്‍ത്തിയ ടീച്ചറിന്റെ അടുത്ത് ഇത്രയും വലിയ ഒരു ഉത്തരവാദിത്തമേറ്റെടുത്ത് എത്തിയപ്പോള്‍ ഉള്ള വൈകാരികത ഉമ തോമസും പങ്കുവച്ചു.
പിടി യുടെ മരണശേഷം ആ ഓര്‍മകള്‍ എന്നും നിലനിര്‍ത്താന്‍ പി ടിയെ കുറിച്ച് എഴുതാന്‍ ടീച്ചര്‍ പറയുമായിരുന്നു. ഇന്ന് പി ടി യുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തി പി ടി തുടങ്ങി വച്ച കാര്യങ്ങള്‍ക്ക് തുടര്‍ച്ച നല്‍കാന്‍ ഒരു വലിയ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണ് എന്നായിരുന്നു ഉമയുടെ വാക്കുകള്‍.
പിന്നീട് എംകെ സാനുവിനെയും ഉമ തോമസ് സന്ദര്‍ശിച്ചു. തോമസും ഉമയും തന്റെ ശിഷ്യന്മാരാണ.് വിജയം ഉറപ്പാണ് എന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട് എന്നായിരുന്നു സാനുമാഷിന്റെ വാക്കുകള്‍.
/sathyam/media/post_attachments/39dfjKJPOaG5oHEXKF1V.jpg)
പിടി തോമസു ഉമ തോമസുമായുള്ള വര്‍ഷങ്ങളുടെ ബന്ധമാണ് മാഷ് ഓര്‍ത്തെടുത്തത്. മഹാരാജാസ് കോളേജിലെ പഴയ വിദ്യാര്‍ത്ഥി നേതാക്കളായ ഉമയും പി.ടിയുമായി മാഷിനുള്ള ബന്ധം വളരെ വലുതാണ്.
മഹാരാജാസ് കോളേജ് എന്ന വൈകാരികത ഉമ തോമസിന്റെയും ലീലാവതി ടീച്ചറിന്റെയും, സാനുമാഷിന്റെയും കൂടിക്കാഴ്ചയില്‍ നിഴലിച്ചു നിന്നിരുന്നു. പ്രിയപ്പെട്ടവരുടെ അനുഗ്രഹം വാങ്ങിയ ആത്മവിശ്വാസത്തിലാണ് ഉമ തോമസ് മടങ്ങിയത്.
അതിനിടെ മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഐപികളില്‍ ഒരാളായ നടന്‍ മമ്മൂട്ടിയേയും ഉമ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു. ഹൈബി ഈഡന്‍, സിനിമാതാരം രമേഷ് പിഷാരടി എന്നിവര്‍ക്ക് ഒപ്പമെത്തിയാണ് ഉമ മമ്മൂട്ടിയോട് വോട്ടഭ്യര്‍ത്ഥിച്ചത്.