/sathyam/media/post_attachments/tSj4ead1K0zO9qC2gHDm.jpg)
കൊച്ചി: തൃക്കാക്കരയില്‍ പോരാട്ടചൂട് കനക്കുന്നു. ഇടതുവലതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ വോട്ടഭ്യര്‍ത്ഥനയുമായി വോട്ടര്‍മാരെ കാണുന്ന തിരക്കിലാണ്. അതിനിടെ ബിജെപിയും എഎപിയും സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിച്ചേക്കും.
/sathyam/media/post_attachments/Dap5XVNcpJi3ikZRFJiB.jpg)
പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനാണ് സ്ഥാനാര്‍ത്ഥികളുടെ ശ്രമം. നേതാക്കളുടെ വാക്‌പോര് ഒരുവശത്ത് കനക്കുമ്പോള്‍ മറുവശത്ത് വോട്ടുകള്‍ പെട്ടിയിലാക്കാനാണ് സ്ഥാനാര്‍ത്ഥികള്‍ ശ്രമിക്കുന്നത്. ഇന്ന് രാവിലെ മമ്മൂട്ടിയടക്കമുള്ളവരെ കണ്ട് വോട്ടു തേടുകയായിരുന്നു ഉമ. പതിവു കോണ്‍ഗ്രസ് ശൈലിയില്‍ തന്നെയാണ് പ്രചാരണം മുമ്പോട്ടു പോകുകയാണ്.
/sathyam/media/post_attachments/FMoshDC5TuMJDbOKyWvL.jpg)
നാളെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാകും ഉമയുടെ പ്രചാരണം. തിങ്കളാഴ്ച ഉമ തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. തിങ്കളാഴ്ചയാണ് യുഡിഎഫ് കണ്‍വന്‍ഷന്‍.
/sathyam/media/post_attachments/FctWxelqj1MuQd7TsKUn.jpg)
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. കണ്‍വന്‍ഷന് ശേഷം പ്രചാരണത്തിന് കൂടുതല്‍ വേഗമാകുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഓരോ വാര്‍ഡിനും ഓരോ നേതാക്കള്‍ക്ക് തന്നെ ചുമതല കൈമാറാനാണ് തീരുമാനം.
/sathyam/media/post_attachments/iH52xCGpQIrcIcy1AGoj.jpg)
അതേസമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആവേശം കൂടിയെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. സ്ഥാനാര്‍ത്ഥി ആവേശത്തോടെ വോട്ടര്‍മാരെ നേരില്‍ കാണുകയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടെയുണ്ടായ വിവാദങ്ങള്‍ക്ക് പാര്‍ട്ടിയും നേതാക്കളും മറുപടി നല്‍കട്ടേയെന്നാണ് ജോ ജോസഫ് പറയുന്നത്.
/sathyam/media/post_attachments/G4xv982tPMFjfLhrZfNH.jpg)
വിവാദങ്ങളൊന്നും ബാധിക്കില്ലെന്നും വികസനവും ഇടതു രാഷ്ട്രീയവും മാത്രമാണ് തൃക്കാക്കരയില്‍ ചര്‍ച്ചയാകുകയെന്നും സ്ഥാനാര്‍ത്ഥി ജോ ജോസഫ് പറയുന്നു. എല്ലായിടത്തും ലഭിക്കുന്ന ആവേശകരമായ സ്വീകരണം തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
/sathyam/media/post_attachments/hM8kftWymEJL1XacyqP9.jpg)
ഇടത് വലത് മുന്നണികള്‍ പ്രചാരണം ശക്തമാക്കിയതോടെ അങ്കത്തട്ടിലെ മൂന്നാമനെയാണ് മണ്ഡലം ഇനി ഉറ്റ് നോക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് സൂചന.
മെയ് 11ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. 16 വരെ പത്രിക പിന്‍വലിക്കാം. മെയ് 31നാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍.