തൃക്കാക്കരയിലെ പിടിയുടെ ജയത്തെ അബദ്ധമെന്ന് വിളിച്ച മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം പുകയുന്നു ! പരാമര്‍ശം ചര്‍ച്ചയാക്കാന്‍ യുഡിഎഫ്. പിടിയുടെ നഷ്ടത്തെ സുവര്‍ണാവസരമായി കാണാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെ കഴിയുന്നുവെന്ന ചോദ്യവുമായി ഉമ തോമസ് ! പിടി തൃക്കാക്കരയുടെ അഭിമാനമെന്നും ഉമയുടെ കുറിക്കുക്കൊള്ളുന്ന മറുപടി. കണ്‍വന്‍ഷനിലെ മുഖ്യമന്ത്രിയുടെ പരമാര്‍ശത്തില്‍ ചര്‍ച്ച സജീവമാക്കാന്‍ കോണ്‍ഗ്രസ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിടെ പിടി തോമസിനെ ജയിപ്പിച്ചത് തൃക്കാക്കരക്കാര്‍ ചെയ്ത അബദ്ധമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ പരാമര്‍ശം സജീവ ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സ്ഥാനാര്‍ത്ഥി ഉമ തോമസ് അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നു.

തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ തെറ്റ് തിരുത്താനുള്ള സുവര്‍ണാവസരമെന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാര്‍ഹവും ദുഖകരവും ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത വാക്കുകളുമാണെന്ന് ഉമ തോമസ് പറഞ്ഞു. പി ടി യെ പോലൊരാളുടെ നഷ്ടത്തെ സുവര്‍ണാവസരമായി കാണാന്‍ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും ?

മരണത്തെ അദ്ദേഹം ആഘോഷമാക്കി മാറ്റുകയാണോയെന്നും ഉമ തോമസ് ചോദിച്ചു. പി ടി തൃക്കാക്കരയുടെ അഭിമാനമായിരുന്നു. പി ടി യെ തൃക്കാക്കരക്കാര്‍ക്ക് അറിയാവുന്നത് കൊണ്ടാണ് രണ്ടാം വട്ടവും ഏറെ പ്രതികൂലമായ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ഭൂരിപക്ഷം വര്‍ധിപ്പിപ്പ് തൃക്കാക്കരയിലെ ജനങ്ങള്‍ വിജയിപ്പിച്ചത്.

പി ടി യു ടെ മരണം സുവര്‍ണാവസരമായി മുഖ്യമന്ത്രി കാണുമ്പോള്‍ കേരളീയര്‍ അത് നഷ്ടമായാണ് കാണുന്നത്. അത് കേരള ജനത പ്രകടിപ്പിക്കുന്നത് നാം കണ്ടതുമാണ്. തൃക്കാക്കരയില്‍ നടക്കുന്നത് സഹതാപത്തിന്റെ പോരാട്ടമല്ല.

രാഷ്ട്രീയ പോരാട്ടമാണ്. പി ടി യു ടെ രാഷ്ട്രീയ നിലപാടുകള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സ്‌നേഹം തൃക്കാക്കരക്കാര്‍ പ്രകടിപ്പിക്കുക തന്നെ ചെയ്യുമെന്നും ഉമ വ്യക്തമാക്കി. യുഡിഎഫും മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ആയുധമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

വിടി ബല്‍റാം, ഹൈബി ഈഡന്‍ തുടങ്ങിയ നേതാക്കളും ഇതിനകം മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്നു.

Advertisment