ആറുമാസം മുമ്പുവരെ കെ-റെയില്‍ രണ്ടു ലക്ഷം ബാധ്യത ഉണ്ടാക്കുന്ന പദ്ധതി ! കേരളത്തെ വന്‍ ദുരന്തത്തിലേക്ക് തള്ളി വിടുന്ന പദ്ധതിക്കെതിരെ സമര പ്രഖ്യാപനവും നടത്തി. കോണ്‍ഗ്രസ് സീറ്റും പദവികളും നിഷേധിച്ചതോടെ കെ-റെയില്‍ വികസനത്തിന്റെ വലിയ ഉദാഹരണമാകുന്നു; കെവി തോമസിനെ തുറന്നുക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ! കഴിഞ്ഞ മാര്‍ച്ച് നാലിനും സര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത കെവി തോമസിന്റെ നിലപാടില്ലായ്മ തുറന്നുകാട്ടി സാമൂഹ്യമാധ്യമങ്ങളില്‍ കോണ്‍ഗ്രസുകാര്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: കെവി തോമസ് കോണ്‍ഗ്രസ് വിട്ടതോടെ അദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ടുമാസം മുമ്പുവരെയുണ്ടായിരുന്ന നിലപാടുകളെ ട്രോളി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. ഇപ്പോള്‍ വികസനത്തെ കുറിച്ചും കെ-റെയിലിനെകുറിച്ചും വാതോരാതെ സംസാരിക്കുന്ന കെവി തോമസ് ആഴ്ചകള്‍ക്ക് മുമ്പ് വരെ സര്‍ക്കാര്‍ വിരുദ്ധ നിലപാടില്‍ നിന്നതും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

കഴിഞ്ഞ ഡിസംബറില്‍ എറണാകുളം ഡിസിസി സംഘടിപ്പിച്ച കെ റെയില്‍ വിരുദ്ധ സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് കെ റെയിലിനെതിരെ രൂക്ഷമായ ഭാഷയില്‍ കെ വി തോമസ് സംസാരിച്ചിരുന്നു. ഇതിന്റെ ചിത്രമടക്കം അദ്ദേഹം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടില്‍ പ്രചരിപ്പിച്ചിരുന്നു. സംസ്ഥാനത്തിന് രണ്ട് ലക്ഷം കോടിയുടെ ബാധ്യത ഉണ്ടാക്കുന്ന പദ്ധതി എന്നാണു അന്ന് കെ റെയിലിനെ കെവി തോമസ് വിശേഷിപ്പിച്ചത്.

publive-image

കൊച്ചി മെട്രോ കൊണ്ട് വരാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും യുഡിഎഫും ആവശ്യമായ ചര്‍ച്ചകളും മുന്നൊരുക്കങ്ങളും നടത്തി. എന്നാല്‍ പിണറായി വിജയന്‍ യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ കേരളത്തെ വന്‍ ദുരന്തത്തിലേക്ക് തള്ളി വിടുകയാണെന്നും ഫേസ്ബുക്കിലും കെവി തോമസ് കുറിച്ചിരുന്നു.

എന്നാല്‍, ആറുമാസത്തിനിപ്പുറം കെ റെയില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വികസനമാണെന്ന അഭിപ്രായത്തിലേക്ക് കെവി തോമസ് എത്തി. അത് തനിക്ക് ലഭിക്കാന്‍ പോകുന്ന പദവികളോര്‍ത്ത് മാത്രമാണെന്നാണ് പ്രവര്‍ത്തകരുടെ വിമര്‍ശനം. കഴിഞ്ഞ മാര്‍ച്ച് നാലിന് ഡിസിസി സംഘടിപ്പിച്ച സര്‍ക്കാര്‍ വിരുദ്ധ സമരത്തിലും കെവി തോമസ് പങ്കെടുത്തിരുന്നു.

അതായത് തനിക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കാതെ വന്നതുകൊണ്ടുമാത്രമാണ് കെവി തോമസിന് കെ-റെയിലും വികസനവും ആവശ്യമായി തോന്നിയത് വ്യക്തമെന്നും പ്രവര്‍ത്തകര്‍ പറയുന്നു. തോമസിന്റെ ചിത്രം കീറിയും കത്തിച്ചുമാണ് അദ്ദേഹം പാര്‍ട്ടി വിട്ടതിനെ പ്രവര്‍ത്തകര്‍ വരവേറ്റത്.

Advertisment