ഡല്‍ഹിയില്‍ അന്ന് തെരഞ്ഞെടുപ്പിന് ഇറങ്ങുമ്പോള്‍ ഒരു പുതിയ പാര്‍ട്ടിയായിരുന്നു ! പണമില്ല കയ്യില്‍. സ്ഥാനാര്‍ഥികള്‍ പോലുമില്ല ! ഒരിക്കലല്ല. മൂന്ന് തവണ സര്‍ക്കാരുണ്ടാക്കി. പഞ്ചാബിലും സര്‍ക്കാരുണ്ടാക്കി. കേരളത്തിലും സര്‍ക്കാരുണ്ടാക്കണ്ടേ ? കേരളത്തില്‍ ട്വന്റി 20യുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ ! കെജ്രിവാള്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: രാജ്യത്തെ ഭരണ സംവിധാനം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും തങ്ങള്‍ ഡല്‍ഹിയില്‍ ആദ്യം ചെയ്തത് അഴിമതി അവസാനിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയില്‍ എന്തെങ്കിലും സര്‍ക്കാര്‍ സേവനം ലഭിക്കണമായിരുന്നെങ്കില്‍ മുന്‍പ് കൈക്കൂലി നല്‍കണമായിരുന്നു.

കേരളത്തിലും ഉണ്ടോ ഇത് പോലെ അഴിമതി? ഇന്ന് ദില്ലിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പണം നല്‍കേണ്ടതില്ല. എങ്ങനെയാണ് അത് സാധ്യമാക്കിയത്.? 1076എന്നൊരു ഫോണ്‍ നമ്പര്‍ ജനങ്ങള്‍ക്ക് നല്‍കി. സര്‍ക്കാരില്‍ നിന്ന് എന്ത് സേവനം വേണമെങ്കിലും ജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിക്കാം.

ഉദാഹരണത്തിന് വൈദ്യുതി കണക്ഷന്‍ വേണമെന്ന് വിചാരിക്കുക. ഈ നമ്പറില്‍ വിളിച്ചാല്‍ കണക്ഷനായി എന്തൊക്കെ രേഖകള്‍ വേണമെന്ന് പറഞ്ഞത് തരും. ഏത് സമയം കണക്ഷന്‍ നല്‍കാന്‍ വീട്ടില്‍ വരണമെന്ന് പോലും ചോദിക്കും.

അവധി എടുത്ത് കാത്ത് നില്‍ക്കേണ്ട അവസ്ഥയില്ല, സര്‍ക്കാര്‍ ഓഫീസില്‍ ക്യൂ നില്‍ക്കേണ്ട. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കേണ്ട. സര്‍ക്കാര്‍ സേവനം വീട്ടില്‍ വന്ന് സൗജന്യമായി നല്‍കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

കേരളത്തില്‍ 20 ട്വന്റിയുമായി ചേര്‍ന്ന് സഖ്യം പ്രഖ്യാപിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

publive-image

അരവിന്ദ് കെജ്രിവാള്‍ കിഴക്കമ്പലത്തു നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം:

കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. ദൈവങ്ങള്‍ കേരളത്തെ ഏത്രമേല്‍ സ്‌നേഹിക്കുന്നു. എത്ര സുന്ദരമാണ് ഈ നാട്. ദൈവം എന്നെയും അനുഗ്രഹിച്ചിട്ടുണ്ടെന്ന് തോന്നാറുണ്ട്. കാരണം ഒരു മാജിക് പോലെ തോന്നിയ അവസരങ്ങള്‍ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്.

ഒരു എംഎല്‍എയാവാന്‍ പോലും പലര്‍ക്കും ഒരു ജീവിതം മുഴുവനാണ് കഷ്ടപ്പെടേണ്ടി വരിക. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അരവിന്ദ് കെജ്‌രിവാളിനെയോ ആംആദ്മി പാര്‍ട്ടിയെക്കുറിച്ചോ ആര്‍ക്കും അറിയില്ലായിരുന്നു.

അന്ന് ഞങ്ങള്‍ ഒരു പാര്‍ട്ടി തുടങ്ങി ഒരു വര്‍ഷം കൊണ്ടാണ് ദില്ലിയില്‍ അധികാരത്തിലേറിയത്. അത് മാജിക്കല്ലേ? ജനങ്ങള്‍ പറയുന്നു കെജ്‌രിവാളാണ് ഇത് സാധ്യമാക്കിയതെന്ന്. അങ്ങനെയല്ല, ഇത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ്. ഒരിക്കലല്ല. മൂന്ന് തവണ സര്‍ക്കാരുണ്ടാക്കി. പഞ്ചാബിലും സര്‍ക്കാരുണ്ടാക്കി. കേരളത്തിലും സര്‍ക്കാരുണ്ടാക്കണ്ടേ?

ഞങ്ങള്‍ സത്യസന്ധതയുടെ വഴിയിലൂടെയാണ് പോവുന്നത്. മനുഷ്യത്വത്തിന്റെ വഴിയിലൂടെയാണ് പോവുന്നത്. അതുകൊണ്ടാണ് ദൈവത്തിന്റെ അനുഗ്രഹം ഉള്ളത്. എന്റെ ജീവിതത്തില്‍ പല മാജിക്കുകളും നടന്നെന്ന് പറഞ്ഞല്ലോ.

അതിലൊന്നായിരുന്നു അണ്ണാ ഹസാരെയ്‌ക്കൊപ്പം നടത്തിയ നിരാഹാര സത്യഗ്രഹം. അന്ന് 15 ദിവസം നിരാഹാരം കിടന്നു. എനിക്ക് കടുത്ത പ്രമേഹമുണ്ട്. ഭക്ഷണം കഴിക്കാതെ മൂന്ന് മണിക്കൂര്‍ നിന്നാല്‍ പോലും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞ് മരണം വരെ സംഭവിക്കാം. 15 ദിവസം നിരാഹാരം കിടന്നാല്‍ മരിച്ച് പോവുമെന്ന് എല്ലാ ഡോക്ടര്‍മാരും അന്ന് പറഞ്ഞു. ഇന്നിതാ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ ജീവനോടെ നില്‍ക്കുന്നു. ഇത് മാജിക്കല്ലേ?

ദില്ലിയില്‍ ഞങ്ങള്‍ അന്ന് തെരഞ്ഞെടുപ്പിന് ഇറങ്ങുമ്പോള്‍ ഒരു പുതിയ പാര്‍ട്ടിയായിരുന്നു. പണമില്ല കയ്യില്‍. സ്ഥാനാര്‍ഥികള്‍ പോലുമില്ല. ഷീലാ ദീക്ഷിത്തിനെ പോലെ ദില്ലിയില്‍ നാലും അഞ്ചും തവണ എംഎല്‍എമാര്‍ ആയ ആളുകളാണ് മറുവശത്ത്.

ഞങ്ങളുടെ സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന് അറിയാമോ. ശാലിമാര്‍ മാര്‍ഗ് മണ്ഡലത്തില്‍ ഒരു വീട്ടമ്മ. അവര്‍ നാല് തവണ എംഎല്‍എയായ ആളെ തോല്‍പിച്ചു. അഖിലേഷ് തൃപാഠിയെന്ന ഒരു വിദ്യാര്‍ഥിയുണ്ടായിരുന്നു, മോഡല്‍ ടൗണില്‍. അദ്ദേഹവും നാല് തവണ എംഎല്‍എയായ ആളെ തോല്‍പിച്ചു.

ഇപ്പോള്‍ പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടന്നു. ഭഗവന്ത് മാന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി. മൊബൈല്‍ ഫോണ്‍ നന്നാക്കുന്ന കടയിലെ ടെക്‌നീഷ്യന്‍ ആണ് പഞ്ചാബിന്റെ മുഖ്യമന്ത്രിയെ തോല്‍പ്പിച്ചത്. അമൃത്സറില്‍ നവ്‌ജ്യോത് സിംഗ് സിന്ധുവായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

അകാലി ദളിന്റെ കരുത്തനായ മജീദിയ ആയിരുന്നു മറ്റൊരു സ്ഥാനാര്‍ഥി. ഇവരെ രണ്ട് പേരെയും ഈ മണ്ഡലത്തില്‍ തോല്‍പിച്ചത് നമ്മുടെ ഒരു ചെറിയ വനിതാ പ്രവര്‍ത്തകയാണ്. സത്യത്തിന്റെ വഴിയില്‍ പോയാല്‍ ദൈവം നിങ്ങള്‍ക്കൊപ്പമെന്നതിന് തെളിവാണിത്.

നമ്മുടെ രാജ്യത്തെ ഭരണ സംവിധാനം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. ഞങ്ങള്‍ ദില്ലിയില്‍ ആദ്യം ചെയ്തത് അഴിമതി അവസാനിപ്പിക്കുകയാണ്. ദില്ലിയില്‍ എന്തെങ്കിലും സര്‍ക്കാര്‍ സേവനം ലഭിക്കണമായിരുന്നെങ്കില്‍ മുന്‍പ് കൈക്കൂലി നല്‍കണമായിരുന്നു.

കേരളത്തിലും ഉണ്ടോ ഇത് പോലെ അഴിമതി? ഇന്ന് ദില്ലിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പണം നല്‍കേണ്ടതില്ല. എങ്ങനെയാണ് അത് സാധ്യമാക്കിയത്.? 1076എന്നൊരു ഫോണ്‍ നമ്പര്‍ ജനങ്ങള്‍ക്ക് നല്‍കി. സര്‍ക്കാരില്‍ നിന്ന് എന്ത് സേവനം വേണമെങ്കിലും ജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിക്കാം.

ഉദാഹരണത്തിന് വൈദ്യുതി കണക്ഷന്‍ വേണമെന്ന് വിചാരിക്കുക. ഈ നമ്പറില്‍ വിളിച്ചാല്‍ കണക്ഷനായി എന്തൊക്കെ രേഖകള്‍ വേണമെന്ന് പറഞ്ഞത് തരും. ഏത് സമയം കണക്ഷന്‍ നല്‍കാന്‍ വീട്ടില്‍ വരണമെന്ന് പോലും ചോദിക്കും. അവധി എടുത്ത് കാത്ത് നില്‍ക്കേണ്ട അവസ്ഥയില്ല, സര്‍ക്കാര്‍ ഓഫീസില്‍ ക്യൂ നില്‍ക്കേണ്ട. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കേണ്ട. സര്‍ക്കാര്‍ സേവനം വീട്ടില്‍ വന്ന് സൗജന്യമായി നല്‍കും.

ഞങ്ങള്‍ വലിയ അഴിമതികളും അവസാനിപ്പിച്ചു. മുന്‍പ് 100 കോടിയുടെ പദ്ധതി 1000 കോടിക്കാണ് ചെയ്ത് കൊണ്ടിരുന്നത്. അധിക തുക രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാം വീതം വച്ചെടുക്കും. ഇന്ന് ഞങ്ങള്‍ ഒരു രൂപ പോലും ഇത്തരത്തില്‍ തട്ടാന്‍ അനുവദിക്കുന്നില്ല.

ഇങ്ങനെ ലാഭിക്കുന്ന പണം കൊണ്ട് വൈദ്യുതി സൗജന്യമായി നല്‍കുന്നു. പണ്ട് ഓരോ എട്ട് മണിക്കൂറിലും പവര്‍ കട്ടായിരുന്നു. 5000ഉം 10000ഉം ഒക്കെയായിരുന്നു ജനങ്ങള്‍ക്ക് കിട്ടിയിരുന്ന ബില്‍. എന്നാല്‍ ദില്ലിയില്‍ ഇന്ന് പവര്‍ കട്ടില്ല.

എല്ലാവര്‍ക്കും സൗജന്യ വൈദ്യുതി. ദില്ലിയില്‍ ഇന്‍വേര്‍ട്ടറിന്റെയും ജനറേറ്ററിന്റെ കച്ചവടം പോലും പൂട്ടിപ്പോയി.! കേരളത്തിനും വേണ്ടേ സൗജന്യ വൈദ്യുതി.?? ദില്ലിയില്‍ സാധിക്കുമെങ്കില്‍ ഇവിടെയും സാധിക്കും. ഒന്ന് മാത്രം മതി. സത്യസന്ധതയുള്ള സര്‍ക്കാര്‍.

ദില്ലിയില്‍ രണ്ട് കോടി ജനങ്ങളുണ്ട്. ജാതിയോ മതമോ ലിംഗമോ വ്യത്യാസമില്ലാതെ എല്ലാവരുടേയും ചികിത്സ ഞങ്ങള്‍ സൗജന്യമാക്കി. ദില്ലിയിലെ മൊഹല്ലാ ക്ലിനിക്കുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇവിടെ മരുന്നും ചികിത്സയും ടെസ്റ്റും എല്ലാം സൗജന്യമാണ്.

അര്‍ബുദം വന്നെന്ന് വിചാരിക്കുക അല്ലെങ്കില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണമെന്ന് കരുതുക. 30ഉം 40 ലക്ഷം ചെലവ് വന്നാല്‍ പോലും പേടിക്കേണ്ട. ദില്ലി സര്‍ക്കാര്‍ മുഴുവന്‍ പണവും നല്‍കും.

ദില്ലിക്കാരുടെ എന്ത് ചികിത്സയും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാണ്. ഗുരുതരമായ അസുഖം വന്നാല്‍ എല്ലാം വിറ്റ് ചികിത്സ നടത്തേണ്ടി വരുമായിരുന്നു ഇടത്തരം കുടുംബങ്ങള്‍ക്ക് പോലും. അവരുടെയെല്ലാം പ്രാര്‍ഥനയാണ് ഇന്ന് ഞങ്ങള്‍ക്കൊപ്പമുള്ളത്. കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് ഞാന്‍ സമ്പാദിച്ചത് ഇത് മാത്രമാണ്.

മുന്‍പ് ദില്ലിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ വളരെ മോശമായിരുന്നു. 14 ലക്ഷം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ സൗകര്യങ്ങള്‍ ഒന്നുമില്ലായിരുന്നു. പൊട്ടിപ്പൊളിഞ്ഞ ചുവരുകള്‍. ഡെസ്‌കുകളും ബെഞ്ചുകളും ആവശ്യത്തിനില്ല.

അധ്യാപകര്‍ പോലും മര്യാദയ്ക്ക് വരില്ല. പാവങ്ങളുടെ മക്കളായിരുന്നു ഇവിടെ പഠിച്ചിരുന്നവരില്‍ ഭൂരിഭാഗം. അവരുടെ ഭാവി എന്താണ്? റിക്ഷക്കാരന്റെ മകന്‍ റിക്ഷക്കാരന്‍, തൊഴിലാളിയുടെ മകന്‍ തൊഴിലാളി. ഇതായിരുന്നു സംഭവിച്ച് കൊണ്ടിരുന്നത്.

പക്ഷേ അഞ്ച് വര്‍ഷം കൊണ്ട് ഞങ്ങള്‍ ഈ അവസ്ഥ മാറ്റി മറിച്ചു. ഇന്ന് സര്‍ക്കാര്‍ സ്‌കൂളുകള്‍ മികച്ച നിലവാരത്തിലാണ്. വിജയ ശതമാനം 99.9 ശതമാനത്തിലെത്തി. ഈ വര്‍ഷം നാല് ലക്ഷം കുട്ടികളാണ് സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂളിലേക്ക് എത്തിയത്. ആലോചിച്ച് നോക്കൂ ഈ 14 ലക്ഷം കുട്ടികളുടെ രക്ഷിതാക്കളുടെ പ്രാര്‍ഥന ഞങ്ങള്‍ക്കൊപ്പമില്ലേ? ഇതാണ് ദൈവത്തിന് നല്‍കേണ്ട യഥാര്‍ഥ പൂജ.

ദില്ലിയില്‍ കുറഞ്ഞത് 15,000 രൂപ മാസ വരുമാനമുള്ളയാള്‍ക്കും ഇന്ന് അന്തസ്സോടെ ജീവിക്കാം. മക്കളുടെ വിദ്യാഭ്യാസം സൗജന്യമാണ്, വൈദ്യുതി സൗജന്യമാണ്, വെള്ളം സൗജന്യമാണ്, ചികിത്സ സൗജന്യമാണ്, റേഷന്‍ സൗജന്യമാണ്, സ്ത്രീകള്‍ക്ക് പൊതുഗതാഗതം സൗജന്യമാണ്. ഇതൊന്നും നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമല്ല. ദില്ലിയില്‍ സത്യത്തിന്റെ മാര്‍ഗത്തില്‍ പോവുന്ന ഒരു സര്‍ക്കാരുള്ളത് കൊണ്ടാണ്.

ദില്ലിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ള 12 ലക്ഷം യുവാക്കള്‍ക്ക് ജോലി നല്‍കി. കേരളത്തില്‍ 40 ലക്ഷം പേരാണ് തൊഴിലില്ലാതെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവിടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ജോലി നല്‍കില്ല. അവര്‍ക്ക് തല്ലുണ്ടാക്കാനും ഗുണ്ടാപണി ചെയ്യാനും ആളുവേണം. അതുകൊണ്ടാണ്.

സാബു എം ജേക്കബ് വിജയിച്ച ഒരു വ്യവസായി ആണ്. വലിയ വ്യവസായിയാണ്. വന്‍കിട വ്യവസായികളെ വേറെയും നമുക്ക് അറിയാം. പക്ഷേ ഇദ്ദേഹം കിഴക്കമ്പലം പഞ്ചായത്തില്‍ നല്ല റോഡുണ്ടാക്കുന്നു. പാവങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നു.

സ്‌കൂളുകള്‍ നന്നാക്കുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ആശ്ചര്യവാനാണ്. ഇങ്ങനെയുള്ള നല്ല മനുഷ്യരുടെ സഖ്യമാണ് വേണ്ടത്. കേരളത്തില്‍ ആംആദ്മി പാര്‍ട്ടിയും ട്വന്റിട്വന്റി പാര്‍ട്ടും സഖ്യമുണ്ടാക്കാന്‍ പോവുന്നു. എല്ലാവരെയും ഒപ്പം ചേര്‍ത്ത് കേരളത്തിലും സര്‍ക്കാരുണ്ടാക്കാന്‍ പോവുന്നു. ദില്ലിയിലും പഞ്ചാബിലും കൊണ്ട് വന്ന മാറ്റം കേരളത്തിനും വേണ്ടേ...??????

Advertisment