തിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടം. 20 സീറ്റുകള്‍ എല്‍ഡിഎഫ് വിജയിച്ചു. ഏഴു വാര്‍ഡുകല്‍ പിടിച്ചെടുക്കാനായി.
യുഡിഎഫ് 12 വാര്‍ഡുകള്‍ വിജയിച്ചപ്പോള്‍ നാലെണ്ണം പിടിച്ചെടുത്തു. നെടുമ്പാശ്ശേരി പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്തിയ യുഡിഎഫ് കൊല്ലം വെളിനെല്ലൂര്‍ പഞ്ചായത്ത് ഇടതുമുന്നണിയില്‍ നിന്നും പിടിച്ചെടുത്തു.
മലപ്പുറത്തും ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നൂ സീറ്റില്‍ രണ്ടെണ്ണം യുഡിഎഫ് നേടി. ബിജെപി ആറു സീറ്റുകളാണ് നേടിയത്. ഇതില്‍ തൃപ്പൂണിത്തുറയിലെ അട്ടിമറി വിജയവും ഉള്‍പ്പെടുന്നു.
തൃപ്പൂണിത്തുറയിലെ രണ്ടു സീറ്റുകളില്‍ ബിജെപി വിജയിച്ചതോടെ ഇടതുമുന്നണിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി. കൊച്ചി കോര്‍പറേഷനില്‍ സിറ്റിങ് സീറ്റും ബിജെപി നിലനിര്‍ത്തി. ഏറ്റുമാനൂര്‍ നഗരസഭയിലും ബിജെപിക്ക് സീറ്റ് നിലനിര്‍ത്താനായി.
അതേസമയം സിപിഎം കോട്ടയായ തൃപ്പൂണിത്തുറയില്‍ ബിജെപിയുടെ വിജയം സിപിഎമ്മിന് കനത്ത തിരിച്ചടിയാകും. തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ തൊട്ടടുത്തുള്ള മണ്ഡലതതില്‍ തിരിച്ചടി കിട്ടിയത് എങ്ങനെ പ്രതിരോധിക്കാനാവുമെന്ന ആശങ്കയിലാണ് സിപിഎം.