Advertisment

തൃക്കാക്കരയുടെ മനസിലെന്ത് ! ഉമ തോമസിലൂടെ മണ്ഡലം നിലനിര്‍ത്തുമോ ? അതോ യുഡിഎഫിന്റെ പൊന്നാപുരം കോട്ട ഇക്കുറി ഡോ. ജോ ജോസഫ് ഇളക്കുമോ ? എഎന്‍ രാധാകൃഷ്ണനിലൂടെ ബിജെപി നേട്ടമുണ്ടാക്കുമോ ? കെ-റെയിലോടിക്കാന്‍ ജനം അനുവദിക്കുമോ അതോ മഞ്ഞക്കുറ്റി വോട്ട് മറിക്കുമോ ? തൃക്കാക്കരയിലെ രാഷ്ട്രീയ അടിയൊഴുക്ക് ആര്‍ക്ക് അനുകൂലം ! സത്യം ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേ ഫലം നാളെ; ആകാംഷയോടെ രാഷ്ട്രീയ കേരളം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തൃക്കാക്കരയിലെ ജനമനസ് എന്താകും ? മെയ് 31ന് പോളിങ് ബൂത്തിലെത്തുന്ന തൃക്കാക്കരയിലെ വോട്ടര്‍മാരുടെ തീരുമാനം വോട്ടെണ്ണുന്ന ജൂണ്‍ മൂന്നിന് മാത്രമെ അറിയാനാകു. പക്ഷേ അതിനു മുമ്പ് തൃക്കാക്കര ഇക്കുറി എങ്ങനെ ചിന്തിക്കുന്നുവെന്ന അന്വേഷണമാണ് സത്യം ഓണ്‍ലൈന്‍ നടത്തിയത്.

തൃക്കാക്കരയിലെ എല്ലാ മുക്കിലും മൂലയിലുമെത്തി സത്യം ഓണ്‍ലൈന്‍ നടത്തിയ അഭിപ്രായ സര്‍വേ ഫലം നാളെ അറിയാം. കഴിഞ്ഞ മെയ് 16 മുതല്‍ ഇന്നുവരെയാണ് ( മെയ് 23) അഭിപ്രായ സര്‍വേ നടത്തിയത്.

കടവന്ത്ര, വൈറ്റില, തമ്മനം, വെണ്ണല, പൂണിത്തുറ,പാലാരിവട്ടം,ഇടപ്പള്ളി, തൃക്കാക്കര വെസ്റ്റ്, തൃക്കാക്കര നോര്‍ത്ത് , തൃക്കാക്കര ഈസ്റ്റ്, തൃക്കാക്കര സെന്‍ട്രല്‍ എന്നിങ്ങനെ 11 ഭാഗങ്ങളായി മണ്ഡലത്തെ തിരിച്ചായിരുന്നു സര്‍വേ നടത്തിയത്. പരിചയ സമ്പന്നരായ പ്രത്യേക ടീം ഓരോ സ്ഥലങ്ങളിലും എത്തി കൃത്യമായ സര്‍വേ മെത്തഡോളജി പ്രകാരമാണ് അഭിപ്രായ സര്‍വേ നടത്തിയത്.

മണ്ഡലത്തിലെ രാഷ്ട്രീയ സ്വഭാവം കണക്കിലെടുത്ത് ഒരു ചേരി തിരിവിനു ഇടം കൊടുക്കാതെ നടത്തിയ സര്‍വേ മൂന്നു മുന്നണി സ്ഥാനാര്‍ത്ഥികളും രണ്ടാം ഘട്ട പ്രചാരണം തുടങ്ങിയ ശേഷമാണ് നടത്തിയത്. അതുകൊണ്ടുതന്നെ മൂന്നു മുന്നണികളുടെയും പ്രതീക്ഷകളുടയും പ്രചാരണത്തിന്റെ നേര്‍ചിത്രം സര്‍വേയില്‍ പ്രതിഫലിക്കും.

തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം, ഉപതെരഞ്ഞെടുപ്പില്‍ സാമുദായിക പരിഗണന വോട്ടാകുമോ ? സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ തൃക്കാക്കര എങ്ങനെ വിലയിരുത്തുന്നു എന്നും സര്‍വേ ചോദ്യമുയര്‍ത്തുന്നുണ്ട്. കേരളത്തില്‍ ഭരണപക്ഷമാണോ, പ്രതിപക്ഷമാണോ മികച്ചത് എന്ന ചോദ്യത്തിനും സര്‍വേയില്‍ ഉത്തരമുണ്ട്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആരെ തെരഞ്ഞെടുക്കുമെന്ന നിര്‍ണായക ചോദ്യത്തിന് വോട്ടര്‍മാര്‍ വളരെ കൃത്യമായി തന്നെ ഉത്തരം നല്‍കിയിട്ടുണ്ട്. ഓരോ മേഖലയിലും ആരൊക്കെ മുന്നിട്ടു നില്‍ക്കുന്നു, ആര്‍ക്ക് മുന്‍തൂക്കം, ആരാണ് പിന്നില്‍, ജനമനസില്‍ ഇനിയും ഇടം പിടിക്കാത്തവര്‍ ആരൊക്കെ എന്നതിനും സര്‍വേ ഉത്തരം നല്‍കുന്നു.

സര്‍വേ ഫലം നാളെ ഉച്ചയോടെ പ്രസിദ്ധീകരിക്കും.

Advertisment