Advertisment

തൃക്കാക്കരയിൽ അട്ടിമറിയില്ല; യുഡിഎഫ് മണ്ഡലം നിലനിർത്തുമെന്ന് സത്യം ഓൺലൈൻ അഭിപ്രായ സർവേ ഫലം ! ഉമ തോമസിന് 47 മുതൽ 53 ശതമാനം വോട്ടുകൾ ലഭിക്കാം. ജോ ജോസഫിന് നേടാനാകുക 39 മുതൽ 42 ശതമാനം വോട്ടുകൾ ! ബിജെപിയുടെ പ്രകടനം പരമാവധി 10 ശതമാനം വരെ. തൃക്കാക്കരയിൽ സർക്കാരിനെക്കാൾ മികച്ച മാർക്ക് പ്രതിപക്ഷത്തിന് തന്നെ ! സര്‍വെ വിലയിരുത്തലുകള്‍ ഇങ്ങനെ...

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തൃക്കാക്കരയിൽ യുഡിഎഫ് തരംഗമെന്ന് സത്യം ഓൺലൈൻ അഭിപ്രായ സർവേ. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന് 47 ശതമാനം മുതൽ 53 ശതമാനം വോട്ടുകൾ നേടാനാവുമെന്ന് സർവേ ഫലം വ്യക്തമാക്കുന്നു. ഇടതു സ്ഥാനാർത്ഥി ജോ ജോസഫിന് 39 മുതൽ 42 ശതമാനം വരെ വോട്ടു കിട്ടിയേക്കാം.

ബിജെപിയുടെ പ്രകടനം 7 ശതമാനം മുതൽ 10 ശതമാനം വോട്ടുകൾ മാത്രമാകുമെന്നും സര്‍വേ വ്യക്തമാക്കുന്നു. മറ്റുള്ളവർ പരമാവധി ഒരു ശതമാനം വോട്ട് നേടും.

കഴിഞ്ഞ 16 മുതൽ 23 വരെ തൃക്കാക്കര മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ടായിരുന്നു സർവേ. പ്രത്യേക പരിശീലനം നേടിയ ടീം നിയോജക മണ്ഡലത്തിലെ 11 മണ്ഡലങ്ങളില്‍നിന്നുള്ള 550 വോട്ടർമാരെയാണ് വിവരശേഖരണത്തിനായി കണ്ടത്.

6 ചോദ്യങ്ങൾക്ക് ഒപ്പം സ്ഥാനാർത്ഥികളുടെ മികവിനെ കുറിച്ച് നേരിട്ടുള്ള ചോദ്യവും ഉണ്ടായിരുന്നു. ഉമ തോമസിന് വലിയ സ്വീകാര്യതയാണ് വോട്ടർമാർക്കിടയിലുള്ളത്. യുവാക്കൾക്ക് ഇടയിലും സ്ത്രീകൾക്ക് ഇടയിലും ഉമയ്ക്ക് വലിയ മുന്നേറ്റമുണ്ടാനായെന്നാണ് വിലയിരുത്തൽ.

publive-image


തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി ഭൂരിഭാഗവും വികസനത്തെ കാണുമ്പോഴും കെ- റെയിലിന് ഭൂരിഭാഗവും എതിരാണ്. സര്‍വെയില്‍ അഭിപ്രായം പറഞ്ഞ 72 ശതമാനം ആളുകളും കെ-റെയിലിനെ എതിര്‍ക്കുന്നു. 21 ശതമാനം മാത്രമാണ് കെ-റെയിലിനെ പിന്തുണച്ചത്. കെ-റെയില്‍ തന്നെയാണ് സർക്കാരിനെ എതിരാക്കുന്നത്.


ത്യക്കാക്കരയുടെ രാഷ്ട്രീയ സ്വഭാവം അതേപടി സർവേയിലും പ്രതിഫലിക്കുന്നുണ്ട്. സർക്കാരിനേക്കാൾ ജനപിന്തുണ പ്രതിപക്ഷത്തിനുണ്ട്. 49.5 ശതമാനമാണ് പ്രതിപക്ഷത്തിനുള്ള പിന്തുണ.

സർക്കാരിൻ്റെ പ്രവർത്തനത്തെയും തൃക്കാക്കരയിലെ വോട്ടർമാർ വിലയിരുത്തുന്നുണ്ട്. സർക്കാർ മികച്ചതെന്ന് 33.5 ശതമാനം മാത്രം പറയുമ്പോൾ 41 ശതമാനവും സർക്കാരിൻ്റേത് മോശം പ്രകടനമെന്ന് വിലയിരുത്തുന്നു.

23.3 ശതമാനം സർക്കാരിൻ്റെ പ്രവർത്തനത്തെ വിലയിരുത്തുന്നില്ല. പ്രത്യേകിച്ച് അഭിപ്രായം പറയാനില്ലെന്നാണ് അവർ പ്രതികരിക്കുന്നത്.

സര്‍ക്കാര്‍ തീര്‍ത്തും മോശമോ ? ഏറ്റവും മികച്ചതോ ?

publive-image

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് ഏറ്റവും മികച്ചത് (10.5 %), മികച്ചത് (7 %), തരക്കേടില്ല (18 %) മോശം (12.5 %), തീര്‍ത്തും മോശം (28.7 %) എന്നീ വിലയിരുത്തലുകളിലാണ് ജനം പ്രതികരിച്ചത്.

ഇത്തരത്തില്‍ ആകെ 35.5 ശതമാനം ആളുകള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുമ്പോള്‍ 41.2 ശതമാനവും സര്‍ക്കാര്‍ പ്രവര്‍ത്തനം മോശമാണെന്ന അഭിപ്രായക്കാര്‍ തന്നെ. അതില്‍ തന്നെ സര്‍ക്കാര്‍ പ്രവര്‍ത്തനം തീര്‍ത്തും മോശമാണെന്നാണ് 28.7 ശതമാനവും പറയുന്നത്. ഏറ്റവും മികച്ചതെന്ന് പറഞ്ഞത് 10.5 ശതമാനം മാത്രം.

സമുദായം വോട്ടാകില്ല !

തെരഞ്ഞെടുപ്പില്‍ സാമുദായിക പരിഗണനകള്‍ വോട്ടാകുമോ എന്ന ചോദ്യത്തിന് 58.5 ശതമാനം ആളുകളുടെയും മറുപടി ഇല്ലെന്നു തന്നെയായിരുന്നു. 10.5 ശതമാനം മാത്രമാണ് സാമുദായിക വിഷയങ്ങള്‍ വോട്ടിംങ്ങില്‍ പ്രതിഫലിക്കുമെന്ന് അഭിപ്രായപ്പെട്ടത്.

വിഷയം വികസനം തന്നെ !

തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം വികസനം തന്നെയെന്നാണ് ബഹുഭൂരിപക്ഷവും പ്രതികരിച്ചത്. സര്‍വെയില്‍ പങ്കെടുത്തവരില്‍ 72 ശതമാനവും കെ-റെയിലിനെ എതിര്‍ക്കുകയാണ്. സര്‍വെയില്‍ ഇടതു സര്‍ക്കാരിനും ഡോ. ജോ ജോസഫിനും അനുകൂലമായി വോട്ട് ചെയ്തവര്‍ പോലും കെ-റെയില്‍ ചോദ്യത്തിന് അതിപ്പോള്‍ കേരളത്തിനാവശ്യമില്ലെന്ന മറുപടിയാണ് നല്‍കിയതെന്നതാണ് ശ്രദ്ധേയം.

സര്‍ക്കാര്‍ പോര ! പ്രതിപക്ഷം കൊള്ളാം !

publive-image

പ്രതിപക്ഷത്തെ പുതിയ നേതൃത്വത്തിന് പ്രത്യാശ നല്‍കുന്നതാണ് സര്‍വെ വിലയിരുത്തല്‍. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിനു പുറമെ കേരളത്തില്‍ പ്രതിപക്ഷമാണോ, ഭരണപക്ഷമാണോ മികച്ചതെന്ന മറ്റൊരു ചോദ്യം കൂടി ഉന്നയിച്ചിരുന്നു.

അവിടെ ഭരണപക്ഷത്തിന് തിരിച്ചടിയാകുന്നതാണ് തൃക്കാക്കരയുടെ മനസ്. പ്രതിപക്ഷമാണ് മികച്ചതെന്ന് സര്‍വെയില്‍ പങ്കെടുത്ത 49.5 ശതമാനം ആളുകളും പറഞ്ഞപ്പോള്‍ ഭരണപക്ഷത്തെ പിന്തുണച്ചത് 33 ശതമാനം മാത്രം.

രണ്ടും കൊള്ളില്ലെന്നും മൂന്നാമതൊരു സംവിധാനം ആവശ്യമാണെന്നു പറഞ്ഞവരും എന്‍ഡിഎ ആണ് മികച്ചതെന്നും പറഞ്ഞവരും ഏറെയുണ്ട്.

Advertisment