എന്നാ ഉണ്ട് ചക്കരപ്പെണ്ണേ വിശേഷം ! തന്നെ വിളിച്ച സരിതയോട് പിസി ജോര്‍ജ് ആദ്യം ചോദിച്ചതിങ്ങനെ. സ്വപ്നയെ ചൊല്ലി പിസി ജോര്‍ജും സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിതാ നായരും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ലക്ഷ്യം മുതലെടുപ്പോ ? സ്വപ്‌നയുടെ കേസിലും ഇടപെട്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ജോര്‍ജിന്റെ നീക്കത്തിന് തിരിച്ചടി ! ജോര്‍ജിന്റെ നീക്കം മുളയിലേ നുള്ളി സ്വപ്‌ന. സരിതയുടെ ഓഡിയോ വച്ച് പ്രതിരോധിക്കുന്നത് ഇടതിനും ക്ഷീണം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ മുന്‍ എംഎല്‍എ പിസി ജോര്‍ജും സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതാ നായരും തമ്മിലുള്ള ഓഡിയോ പുറത്തായി. സ്വപ്‌ന നടത്തുന്ന വെളിപ്പെടുത്തിലിനെ കുറിച്ച് അറിയാമെന്നു പറഞ്ഞാണ് ഓഡിയോ പുറത്തുവന്നതെങ്കിലും കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംഭാഷണമാണിതെന്നാണ് സൂചന.

പിസി ജോര്‍ജ് തിരുവനന്തപുരത്തുള്ളപ്പോഴാണ് സരിത നായരുമായി സംസാരിച്ചിരിക്കുന്നത് എന്നത് വ്യക്തമാണ്. സരിതയാണ് പിസി ജോര്‍ജിനെ വിളിച്ചിരിക്കുന്നത്. സരിത അഭിവാദ്യം ചെയ്യുമ്പോള്‍ എന്നാ ഉണ്ട് ചക്കരപ്പെണ്ണേ എന്നാണ് ജോര്‍ജ് തിരിച്ചു ചോദിക്കുന്നത്.

പിസി ജോര്‍ജ് സ്വപ്ന സുരേഷിനെ അറിയാമോ എന്നു ചോദിക്കുമ്പോള്‍ സരിത അറിയാമെന്നും പറയുന്നുണ്ട്. സ്വപ്നയുടെ അമ്മയെ അറിയാം. അവരുടെ വീട് തന്റെ അമ്മയുടെ വീടിന്റെ അടുത്ത് അല്ലേ സാര്‍ എനിക്കാറിയാം എന്നാണ് സരിതയുടെ പ്രതികരണം.

ആ കൊച്ചിനേയും നിങ്ങളെ പോലെ മോശമാക്കുകയാണല്ലോ എന്ന് ജോര്‍ജ് പറയുമ്പോള്‍ അതെ സാറെ വലിച്ചിഴച്ച് മോശമാക്കുകയാണ് എന്നാണ് സരിതയുടെ പ്രതികരണം. ഇനിയിപ്പോ ഒരോന്ന് ഒരോന്ന് വിളിച്ച് പറഞ്ഞ് പറയുന്നതിലില്ലാം വിവാദമുണ്ടാകുകയാണ്. ഓരോ ചാനലിനകത്തും ഓരോന്നാണ് പറയുന്നതെന്നും സരിത മറുപടി പറയുന്നുണ്ട്.

''ആ ശിവശങ്കര്‍ ആ പെണ്ണിനെ നശിപ്പിച്ചത്, അവള്‍ ഇന്നലെ എന്നെ കാണാന്‍ വന്നിരുന്നു. സരിത്ത് എന്ന് പറയുന്ന ചെക്കനുണ്ടല്ലോ അവന്‍ ഇവളെ കെട്ടിയിരിക്കുകയാണ്. ഭാര്യ- ഭര്‍ത്താക്കന്മാരായി ജീവിക്കുകയാണ്.'' എന്നൊക്കെ ജോര്‍ജ് പറയുന്നുണ്ട്. അതിന് സരിതയും അതേ രീതിയില്‍ മറുപടി പറയുന്നുണ്ട്.

ഡോളര്‍ കടത്ത് സംഭവമൊക്കെ ജോര്‍ജ് ആവര്‍ത്തിച്ച് സംഭാഷണത്തില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രി നേരിട്ടാണ് കച്ചവടം നടത്തിയത്. സാമ്പത്തിക ഇടപാടും സ്വര്‍ണകടത്തുമെല്ലാമെന്നും ജോര്‍ജ് പറയുന്നു. എന്‍ഐഎ മുഖ്യമന്ത്രിയുടെ ആളുകളാണെന്നും ജോര്‍ജ് ആരോപിക്കുന്നു. നേരിട്ട് കാണുമ്പോള്‍ സംസാരിക്കാം എന്നു പറഞ്ഞാണ് സരിത സംഭാഷണം അവസാനിപ്പിക്കുന്നത്.

മുമ്പ് സോളാര്‍ വിവാദം കത്തിനിന്നപ്പോള്‍ അതില്‍ ഇടപെട്ട് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിച്ചയാളാണ് പിസി ജോര്‍ജ്. സമാനമായി ഈ വിഷയത്തിലും ജോര്‍ജ് നേട്ടമുണ്ടാക്കാനാണ് നീക്കം നടത്തിയത്. എന്നാല്‍ അത് ആദ്യ ഘട്ടത്തില്‍ തന്നെ പാളുന്നത്.

പിസി ജോര്‍ജിന്റെ അടുത്ത് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും അങ്ങനെ താന്‍ എഴുതി നല്‍കിയിട്ടുണ്ടേല്‍ അതെടുത്ത് പുറത്തുവിടാന്‍ ജോര്‍ജിനെ അവര്‍ വെല്ലുവിളിക്കുന്നുമുണ്ട്. അതേസമയം സ്വപ്‌നയുടെ കോളില്‍ പിടിച്ച് പ്രതിരോധം തീര്‍ക്കാനാണ് സിപിഎം നീക്കം.

സരിതയെ അറിയില്ലെന്ന് സ്വപ്‌ന കൂടി പറഞ്ഞതോടെ ഈ ഓഡിയോയ്ക്ക് പിന്നിലെ തിരക്കഥ ഇനിയും പുറത്തുവരേണ്ടതുണ്ട്.

Advertisment