/sathyam/media/post_attachments/TWxgFWoUWHzUDs14XJOZ.jpg)
തിരുവനന്തപുരം: സോളാര്‍ കേസ് കത്തിനില്‍ക്കുന്ന കാലം. കേസിലെ പ്രതിസ്ഥാനത്തുള്ള സരിതയുമായി അക്കാലത്ത് ഒരു പരിചയം പോലുമില്ലാതിരുന്ന പിസി ജോര്‍ജ് പിന്നീട് കുറച്ചുനാളുകള്‍ക്കകം അവരുടെ അടുത്തയാളായി മാറി. അന്ന് യുഡിഎഫില്‍ ക്യാബിനറ്റ് പദവി വഹിക്കുന്ന ആളായിരുന്ന പിസി പിന്നീട് ഇതേ കേസില്‍ ആ സര്‍ക്കാരിന് തന്നെ തലവേദനയായി മാറി.
സോളാര്‍ കേസിലെ ഇര പിന്നീട് എഴുതിയെന്ന് പറയുന്ന കത്തിന്റെ ഉള്ളടക്കം വരെ പിന്നീട് ജോര്‍ജ് പറഞ്ഞത് ചരിത്രം. അത് വച്ചു മുതലെടുപ്പിന് ശ്രമിച്ചെങ്കിലും ഇടതു - വലതു മുന്നണികൾ ജോർജിന്റെ ബ്ളാക് മെയിലിങ്ങിനെ അവജ്ഞയോടെ തള്ളിക്കളഞ്ഞു. എന്നാൽ അതേ രീതിയില്‍ സ്വര്‍ണക്കടത്ത് കേസില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ജോര്‍ജ് ശ്രമിച്ചെന്നാണ് ഇപ്പോഴത്തെ ആരോപണം.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ കൂടെ നിര്‍ത്തി ചില നീക്കങ്ങള്‍ നടത്തുകായിരുന്നു ജോര്‍ജ് ലക്ഷ്യമിട്ടത്. ഇതിനു വേണ്ടിയാണ് ശിവശങ്കറിന്റെ പുസ്തക പ്രകാശനം നടന്ന സമയങ്ങളില്‍ സ്വപ്‌ന ചാനലുകളില്‍ അഭിമുഖം നല്‍കി അത് പ്രതിരോധിച്ച കാലത്ത് ജോര്‍ജ് അവരെ സമീപിച്ചത്.
ജോര്‍ജ് മുന്‍ കൈയെടുത്താണ് ആദ്യം സ്വപ്നയെ വിളിച്ചതെന്ന് സരിത തന്നെ പറയുന്നു. ജോര്‍ജ് അങ്ങോട്ടാണ് ആദ്യം വിളിച്ചത്. ജോര്‍ജിന്റെ ആവശ്യപ്രകാരം തൈക്കാട് ഗസ്റ്റ് ഹൗസിലെത്തി ജോര്‍ജിനെ കണ്ടു. സ്വര്‍ണക്കടത്തിലെ ചില വിവരങ്ങള്‍ ജോർജുമായി ഇവര്‍ പറഞ്ഞിരുന്നു.
ഇക്കാര്യങ്ങള്‍ എഴുതി നല്‍കിയെങ്കിലും ഒപ്പിട്ടിട്ടില്ല. ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമല്ല തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നു പറഞ്ഞ സ്വപ്ന ജോര്‍ജിനെ പൂര്‍ണമായും തള്ളുകയും ചെയ്യുകയാണ്.
എന്തായാലും സോളാര്‍ കേസിന് സമാനമായി സ്വര്‍ണക്കടത്ത് കേസിലും ജോര്‍ജ് നടത്തിയ മുതലെടുപ്പ് നീക്കം ഇതോടെ പൊളിഞ്ഞിരിക്കുകയാണ് . പക്ഷേ ഗൂഢാലോചനാ കേസില്‍ പ്രതിയുമായി. സ്ത്രീകളെ ആയുധമാക്കിയുള്ള ജോർജിന്റെ കളികൾക്ക് വിലങ്ങിടണമെന്ന കാര്യത്തിൽ ഇടതിനു മാത്രമല്ല യു ഡി എഫിനും അനുകൂല നിലപാടാണ്.