ബിരിയാണി ചെമ്പ് തുറന്ന വിവാദം ഒടുവില്‍ ഗര്‍ഭപാത്രം വരെയെത്തി ! ഇന്ന് പാലക്കാട് ചന്ദ്രനഗറുകാര്‍ ഉണര്‍ന്നത് ചാനല്‍ വണ്ടികള്‍ കണ്ട്. ആദ്യം രാവിലെ ഒന്‍പതിനു ഓഡിയോ പുറത്തുവിടുമെന്ന് പറഞ്ഞെങ്കിലും പിന്നീട് വൈകിട്ട് മൂന്നിലേക്ക് മാറ്റി ! മൂന്നു മണി വാര്‍ത്ത അഞ്ചുമിനിറ്റ് മുമ്പേ തുടങ്ങി ചാനലുകള്‍. ബ്ലൂടൂത്ത് സ്പീക്കര്‍ വച്ചിട്ടും ഓഡിയോ ക്ലിയറായില്ല ! ഒടുവില്‍ സാങ്കേതിക പ്രശ്‌നം പരിഹരിച്ച് സ്വപ്ന-ഷാജ് ഓഡിയോ പുറത്ത്

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

പാലക്കാട്: കേരളം ഇന്നു മുഴുവന്‍ കാത്തിരുന്നത് ആ ശബ്ദരേഖയ്ക്ക് വേണ്ടിയായിരുന്നു. ഇത്രയധികം ഒരുക്കങ്ങളോടെ കേരളത്തിലെ വാര്‍ത്താ ചാനലുകള്‍ വോട്ടെണ്ണല്‍ ദിനം പോലും കാത്തിരുന്നിട്ടില്ല.

പാലക്കാട് ചന്ദ്രഗനറിലെ എച്ച്ആര്‍ഡിഎസ് ഓഫീസിന് മുന്നില്‍ രാവിലെ മുതല്‍ ചാനല്‍ പട തന്നെ കാത്തിരിക്കുകയായിരുന്നു. ആദ്യം രാവിലെ ഒന്‍പതു മണി എന്നു പറഞ്ഞ സ്വപ്‌ന പിന്നീട് അഭിഭാഷകന്റെ നിര്‍ദേശ പ്രകാരം വൈകിട്ട് മൂന്നു മണിയിലേക്ക് മാറ്റുകായിരുന്നു.

പിന്നീട് മൂന്നുമണിയോടെ ബ്ലൂടൂത്ത് സ്പീക്കര്‍ കണകട്റ്റ് ചെയ്ത് ചാനലുകള്‍ തയ്യാറെടുത്തിരുന്നു. മൂന്നു മണിക്ക് തന്നെ വാര്‍ത്താസമ്മേളനം തുടങ്ങുമെന്ന് കരുതി ചാനലുകള്‍ 2.58തന്നെ തലക്കെട്ടുകളുമായി വാര്‍ത്ത തുടങ്ങി. എന്നാല്‍ സ്വപ്‌ന പിന്നെയും വൈകി.

ഓഡിയോ ഉള്ള ഫോണ്‍ ഓഫീസിലില്ല എന്നാല്‍ ഉടന്‍ കൊണ്ടുവരും എന്നു പറഞ്ഞ് വീണ്ടും മൂന്നു മിനിറ്റ്..പിന്നീട് അത് നിമിഷങ്ങള്‍ മുമ്പോട്ട് പോയതോടെ ആകാംഷ വര്‍ധിച്ചു. സ്വപ്‌ന പറഞ്ഞു പറ്റിക്കുമോ എന്ന ചോദ്യം വരെ പല അവതാരകരും ചോദിച്ചു തുടങ്ങി.

പിന്നെ 3.15ന് സ്വപ്‌നയെത്തി. കൈയ്യില്‍ ഫോണ്‍ ഉണ്ടോയെന്ന് എല്ലാവരുടെയും നോട്ടം. ചുരിദാറിന്റെ ഷോളില്‍ ഒളിച്ചുവച്ച മൊബൈല്‍ ഫോണ്‍ കണ്ടതോടെ ചെറിയൊരു ആശ്വാസം. പിന്നീട് ഓഡിയോയെ കുറിച്ച് 12 മിനിറ്റ് ചെറിയൊരു വിശദീകരണം.

ഷാജ്കിരണിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയായിരുന്നു വിവരണം. പിന്നീട് 3.27ന് ഓഡിയോ പുറത്തുവിട്ടു. ഓഡിയോ പുറത്തുവിട്ടതോടെ ചിലര്‍ക്ക് കേള്‍ക്കാനാകുന്നില്ല. ചെറിയ സാങ്കേതിക തടസം. കേള്‍ക്കാനാവുന്നില്ലെന്ന പരാതി പരിഹരിച്ച വീണ്ടും ഓഡിയോ പ്ലേ ചെയ്ത് തുടങ്ങി.

Advertisment