കൊച്ചി: സ്വപ്‌ന സുരേഷ്-ഷാജ് കിരണ്‍ ശബ്ദരേഖ പുറത്തായതോടെ എല്ലാം തള്ളാണോ അതോ വാസ്തവമാണോ എന്ന സംശയം ശക്തമാകുകയാണ്. മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറിയേയും പറ്റി പറയുന്ന കാര്യങ്ങള്‍ എങ്ങനെ ഒരു സാധാരണക്കാരന്‍ ചുമ്മാ പറയും എന്നതാണ് ഉയരുന്ന ആദ്യ ചോദ്യം.
മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് യുഎസില്‍ എത്തിച്ച് കൈകാര്യം ചെയ്യുന്നത് കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ച് ആണന്നാണ് ഷാജ് കിരണ്‍ പറയുന്നത്. ബിലീവേഴ്‌സ് ചര്‍ച്ചുമായി ബന്ധമുള്ള ആളാണ് ഷാജെന്ന് പറയാതെ സ്വപ്‌ന ഇത് അറിയില്ല.
ഓഡിയോയില്‍ തന്നെ ഷാജിന്റെ അവകാശവാദം വ്യക്തമാണ്. മുഖ്യമന്ത്രിയുടെ മകളെ കുറിച്ച് പറഞ്ഞതില്‍ അദ്ദേഹത്തിന് കടുത്ത വിരോധമുണ്ടെന്നും ദേഷ്യത്തിലാണെന്നുമൊക്കെ ഷാജ് കിരണ്‍ പറയുന്നുണ്ട്. ഒപ്പം എഡിജിപിയുമായുള്ള ബന്ധവും അദ്ദേഹം അവകാശപ്പെടുന്നു.
എഡിജിപിയോട് പറഞ്ഞ് സരിത്തിനെ ഒരു മണിക്കൂര്‍ കൊണ്ട് വിട്ടയച്ചു. എഡിജിപിയോട് പറഞ്ഞ് രാത്രി അറസ്റ്റ് ഒഴിവാക്കും എന്നൊക്കെയും ഷാജ് സ്വപ്‌നയോട് പറയുന്നുണ്ട്.
ഒരുപാട് കാര്യങ്ങളില്‍ ഷാജ് പറയുന്നതില്‍ അതിശയോക്തിയുണ്ടെങ്കിലും അത് അന്വേഷണ വിധേയമാക്കേണ്ടി വരും എന്ന് വ്യക്തമാണ്. മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാറിന് ഫോണ്‍ നല്‍കണമെന്നും ഷാജ് സ്വപ്‌നയക്ക് നിര്‍ദേശം നല്‍കുന്നുണ്ട്.
ഷാജ് കിരണ്‍ പൊതുവേ ഒരു തള്ളുകാരനാണെങ്കിലും ഈ പറഞ്ഞ തള്ളലുകളെ അന്വേഷിക്കാതെ കളയാന്‍ ആവില്ല. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞ കാര്യങ്ങളില്‍ അദ്ദേഹത്തിനെങ്കിലും പരാതി ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇതോടെ അന്വേഷിക്കേണ്ടി വരും.