ഷാജ് കിരണിനെ ഉടന്‍ പൂട്ടും ! മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും പേര് വലിച്ചിട്ടത് തട്ടിപ്പിനായെന്ന നിഗമനത്തില്‍ പോലീസ്. ഷാജ് കിരണിനെതിരെ കേസെടുക്കാന്‍ നിയമോപദേശം തേടി ! ഇന്നു തന്നെ കേസെടുത്തേക്കും. പിണറായി വിജയന്റെയും കൊടിയേരിയുടേയും ഫണ്ട് പോവുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴി അമേരിക്കയിലേക്കെന്ന പരാമര്‍ശം ഷാജിനെ സഖാക്കള്‍ക്കിടയിലും വില്ലനാക്കി ! തള്ള് വീരനായ ഷാജ് കിരണിനെ കാത്തിരിക്കുന്നത് ഇനി ദുസ്വപ്‌ന രാവുകള്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: സ്വപ്ന സുരേഷ്-ഷാജ് കിരണ്‍ ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ ഷാജ് കിരണിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. മുഖ്യമന്ത്രി, സിപിഎം സംസ്ഥാന സെക്രട്ടറി എന്നിവരുടെ പേരുകള്‍ ഉപയോഗിച്ച് തട്ടിപ്പുനടത്തിയതിന്റെ പേരിലാകും കേസ്. ഇക്കാര്യത്തില്‍ പോലീസ് ഉടന്‍ തീരുമാനമെടുക്കും.

നേരത്തെ സ്വപ്‌നയുമായുള്ള സംഭാഷണത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് മുഖ്യമന്ത്രിയായ പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് പോകുന്നതെന്ന് ഷാജ് കിരണ്‍ പറഞ്ഞിരുന്നു.

പിണറായി വിജയന്റെയും കൊടിയേരിയുടേയും ഫണ്ട് പോവുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ്. നാളെ ഞങ്ങളോട് ചോദിക്കും. എന്താണ് മോട്ടീവ്, ആരാണ് പിന്നിലെന്ന്? ഞങ്ങള്‍ എന്താണ് പറയേണ്ടത് എന്നും ഷാജ് കിരണ്‍ ചോദിച്ചിരുന്നു.

സ്വപ്ന സുരേഷ് 164 സ്റ്റേറ്റ്‌മെന്റ് നല്‍കിയ ശേഷമുള്ളതാണ് ഈ സംഭാഷണം. ഈ സംഭാഷണത്തല്‍ മുഖ്യമന്ത്രിയുമായി തനിക്ക് വലിയ ബന്ധം ഉള്ള മട്ടിലാണ് ഷാജ് കിരണ്‍ സ്വപ്നയെ ധരിപ്പിക്കുന്നത്. വീണയേക്കുറിച്ചൊക്കെ പറയേണ്ട വല്ല സാഹചര്യവും ഉണ്ടായിരുന്നോ? എന്നെ ഇപ്പോള്‍ എഡിജിപി വിളിച്ചില്ലേ ?

നിങ്ങള്‍ നാളെ പോയി കാര്യങ്ങള്‍ പറയുക. ട്രാവല്‍ ബാന്‍ നീക്കാന്‍ പറയുക. നിങ്ങള്‍ പോരാടിയിട്ട് എന്താണ് കാര്യം? ഒന്നാം നമ്പറുകാരന്‍ മുഖ്യമന്ത്രിയാണ്.

ഷാജ് കിരണാണ് പറയുന്നത് എന്നൊക്കെയാണ് ഷാജ് പറഞ്ഞത്. ഇത് എന്തായാലും മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ഭീഷണിയും തട്ടിപ്പും നടത്താന്‍ ശ്രമിച്ചുവെന്ന കേസാകും ഇയാള്‍ക്കെതിരെ എടുക്കുക. ഷാജിന്റെ അവകാശ വാദങ്ങള്‍ പക്ഷേ ആരും മുഖവിലയ്ക്ക് എടുത്തിടില്ല.

Advertisment