തൃക്കാക്കര ഷോക്ക്; കെ-റെയിലില്‍ യൂ ടേണ്‍ ? കെ-റെയില്‍ വിഷയത്തില്‍ നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ! പദ്ധതിക്ക് കേന്ദ്രാനുമതി പ്രധാനം. കേന്ദ്രം അനുവദിച്ചാലേ പദ്ധതിയുമായി മുമ്പോട്ടുപോകാനാകൂവെന്നും പിണറായി ! എന്തുവന്നാലും കെ-റെയില്‍ ഓടിക്കുമെന്ന് ഉറപ്പിച്ചുനിന്ന പിണറായി എന്തുകൊണ്ട് പിന്നാക്കം പോകുന്നുവെന്ന് സംശയം. തൃക്കാക്കരയിലെ കനത്ത പരാജയത്തിന് പിന്നാലെ കെ-റെയില്‍ നിലപാട് സര്‍ക്കാര്‍ മാറ്റുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: കെ-റെയില്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുന്നുവെന്ന് സൂചന. ഏത് എതിര്‍പ്പുകള്‍ ഉയര്‍ന്നാലും കെ-റെയിലുമായി മുമ്പോട്ടുപോകുമെന്ന് നേരത്തെ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ മുന്‍ നിലപാട് മയപ്പെടുത്തി രംഗത്തെത്തി.

Advertisment

കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലേ കെ-റെയിലുമായി മുമ്പോട്ടു പോകാന്‍ കഴിയൂ എന്നാണ് മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്. കേന്ദ്രം നേരത്തെ പദ്ധതിക്ക് അനുകൂലമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ കേന്ദ്രം ശങ്കിച്ച് നില്‍ക്കുകയാണ്.കെ-റെയിലിന് കേന്ദ്രാനുമതി പ്രധാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ തന്നെ കേന്ദ്രത്തിന്റെ അനുമതി പദ്ധതിക്ക് ലഭിച്ചിരുന്നില്ല.

എന്നാല്‍ അന്ന് അതിനെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ ആ ചോദ്യം മുഖ്യമന്ത്രിയും മറ്റു ഇടതു നേതാക്കളും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. നേരത്തെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എന്തുവന്നാലും കെ-റെയില്‍ ഓടിക്കും എന്നു തന്നെയായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

കെ-റെയില്‍ കേരളത്തിന് ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം കടുത്ത നിലപാട് എടുത്തിരുന്നു. സര്‍വേ നടത്തുന്നതിനെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ കല്ലിടിലും നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ കെ-റെയില്‍ വിഷയം ഉയര്‍ത്തിയ തൃക്കാക്കരയില്‍ കനത്ത തിരിച്ചടിയാണ് ഇടതിനു കിട്ടിയത്.

വലിയ ഭൂരിപക്ഷത്തില്‍ തോല്‍ക്കേണ്ടി വന്നതോടെ മുഖ്യമന്ത്രി തന്റെ മുന്‍ നിലപാടില്‍ നിന്നും പിന്നാക്കം പോയെന്നു തന്നെ വിലയിരുത്തേണ്ടിവരും.

Advertisment