''നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍'' വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ വീണയ്ക്ക് ആശംസകള്‍ നേര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ് ! ''ഞങ്ങളുടേത് മാറിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്) ആയിരുന്നു. അതുകൊണ്ട് കുഴപ്പമില്ല'' ! തിരിച്ചടിച്ച് ചാണ്ടി ഉമ്മന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയമായ പരാമര്‍ശങ്ങളുള്ളതാണ് റിയാസിന്റെ ആശംസ.

Advertisment

ഇന്ന് വിവാഹ വാര്‍ഷികം... നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍. എന്നായിരുന്നു റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്.

രണ്ടു വര്‍ഷമാകുകയാണ് ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. രണ്ടാം വര്‍ഷം പൂര്‍ത്തിയാകുന്ന അവസരത്തിലും സ്വപ്ന സുരേഷ് പുറത്തുവിട്ട വിവാദങ്ങള്‍ക്ക് നടുവിലാണ് മുഖ്യമന്ത്രിയും കുടുംബവും. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് റിയാസിന്റെ പോസ്റ്റ്.

അതേസമയം റിയാസിന്റെ പോസ്റ്റിന് നേരിട്ടല്ലാതെ മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി ചാണ്ടി ഉമ്മന്‍. ഞങ്ങളുടേത് മാറിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്) ആയിരുന്നു. അതുകൊണ്ട് കുഴപ്പമില്ല- എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പോസ്റ്റ്.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ നേരിട്ട ആക്ഷേപങ്ങള്‍ പറയാതെ സിപിഎം നേതാവിനെ ഓര്‍മ്മിപ്പികയായിരുന്നു ചാണ്ടി. അന്നു സിപിഎം പ്രവര്‍ത്തകരും നേതാക്കളും ഉമ്മന്‍ചാണ്ടിയെ വ്യക്തിപരമായി ആക്രമിച്ചിരുന്നു.

Advertisment