/sathyam/media/post_attachments/Wd8sZAMWE5tpcwAhYWjP.jpg)
തിരുവനന്തപുരം: വയനാട് കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിൽ എസ്എഫ്ഐ നടത്തിയ അതിക്രമത്തിൽ സിപിഎം പ്രതിരോധത്തിൽ. ദേശീയ തലത്തിൽ കോൺഗ്രസുമായി സിപിഎം നേതാക്കൾ സഹകരിക്കുന്നതിനിടെ കോൺഗ്രസിൻ്റെ ദേശീയ നേതാവിനെതിരെ തങ്ങൾക്ക് ഏറെ സ്വാധീനമുള്ള സംസ്ഥാനത്ത് പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതിൽ ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ട്.
/sathyam/media/post_attachments/Er1PitcW0IqohbVILyT7.jpeg)
രാഷ്ട്രിയ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളപ്പോഴും രാഹുൽ ഗാന്ധിയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നല്ല ബന്ധമാണുള്ളത്. നിലവിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും കോൺഗ്രസും സിപിഎമ്മും ഒരു സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്ന സാഹചര്യവുമുണ്ട്.
/sathyam/media/post_attachments/xmSwwCBjRhkKXf4l6FXV.jpg)
ഇത്തരത്തിലുള്ള സഹകരണം തുടരുമ്പോൾ രാഹുലിൻ്റെ ഓഫിസിന് നേരെ ഇടതു വിദ്യർത്ഥി സംഘടന പൊടുന്നനെ നടത്തിയ ആക്രമണം നേതൃത്വത്തെയും ഞെട്ടിച്ചു കളഞ്ഞു. ഇതു കൊണ്ട് തന്നെയാണ് അക്രമത്തെ തള്ളി മുഖ്യമന്ത്രി തന്നെ ആദ്യം രംഗത്തുവന്നത്.
സിപിഎം നേതൃത്വം അക്രമത്തെ തള്ളി പറഞ്ഞിട്ടുണ്ട്. ഇടതു മുന്നണി കൺവീനറും അക്രമത്തെ തള്ളിയിരുന്നു.