രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മന്ത്രി കൃഷ്ണന്‍കുട്ടിയടക്കമുള്ളവര്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യേണ്ടി വരുമോ ? ദ്രുപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് ജെഡിഎസ് ദേശീയ ഘടകം. കുമാരസ്വാമിയുടെ തീരുമാനം വെട്ടിലാക്കുന്നത് കേരളത്തിലെ ജെഡിഎസ് നേതാക്കളെ ! ജനതാദള്ളില്‍ പുതിയ തര്‍ക്കത്തിന് വഴി തെളിച്ച് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. കേരളത്തിലെ മുഴുവന്‍ വോട്ടും പ്രതീക്ഷിച്ച യശ്വന്ത് സിന്‍ഹയ്ക്കും നിരാശ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് കേരളത്തിലെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ വോട്ടുകിട്ടുമെന്ന പ്രതീക്ഷ മങ്ങുന്നു. കേരളത്തിലെ മന്ത്രിയുടെ അടക്കം വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടുമോയെന്നാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. ജെഡിഎസ് ദേശീയ ഘടകം ബിജെപി സ്ഥാനാര്‍ത്ഥി ദ്രുപദി മുര്‍മുവിനാണ് പിന്തുണ പ്രഖ്യാപിച്ചത്.

Advertisment

കേരള ഘടകത്തെ വെട്ടിലാക്കുകയാണ് ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന് എച്ച് ഡി കുമാരസ്വാമി പിന്തുണ പ്രഖ്യാപിച്ചത് സംസ്ഥാന ഘടകത്തോട് ആലോചിക്കാതെയാണ്.

ഇതോടെ കേരളത്തില്‍ എല്‍എഡിഎഫ് ഘടകക്ഷിയായ ജെഡിഎസ് തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ടുചെയ്യുമെന്ന് വ്യക്തമാക്കേണ്ടിവരും. മന്ത്രി കെ കൃഷ്ണന്‍കുട്ടിയടക്കമുള്ളവര്‍ക്ക് ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കേണ്ടി വന്നാല്‍ അത് സര്‍ക്കാരിനെ പ്രതിരോധത്തിലാകും. ഇക്കാര്യം പ്രതിപക്ഷം ഇപ്പോള്‍ തന്നെ ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

നേരത്തെ യശ്വന്ത് സിന്‍ഹ പ്രചാരണത്തിനായി കേരളത്തിലെത്തിയപ്പോള്‍ ജെഡിഎസ് കേരള ഘടവും സന്ദര്‍ശിച്ച് പിന്തുണയറിച്ചിരുന്നു. എന്നാല്‍ ഇതിനിടെ ദേശീയ ഘടകം നിലപാട് പ്രഖ്യാപിച്ചതോടെ മന്ത്രിയടക്കമുള്ളവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് കേരളത്തിലെ മുഴുവന്‍ വോട്ടും കിട്ടുമെന്ന സ്ഥിതിയാണ് ഇതോടെ മങ്ങുന്നത്.

Advertisment