കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി എ പ്ലസ് ഗ്രേഡ് തമാശയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ! കേരളത്തിലെ ഫലം ദേശീയ തലത്തില്‍ തന്നെ തമാശയായിരുന്നുവെന്ന് വിദ്യാഭ്യാസമന്ത്രിയുടെ തുറന്നു പറച്ചില്‍. മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍ ! കഴിഞ്ഞ തവണ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികളെ മന്ത്രി അപമാനിച്ചെന്നും ആക്ഷേപം. ഇത്തവണ തമാശ മാറി ഫലം നിലവാരത്തിലെത്തിയെന്നും ശിവന്‍കുട്ടി

New Update

publive-image

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ചരിത്ര വിജയമായിരുന്നു കേരളത്തിലുണ്ടായത്. എന്നാല്‍ അതൊരു തമാശയെന്നാണ് ഇപ്പോള്‍ വിദ്യാഭ്യാസമന്ത്രി തന്നെ പറയുന്നു. ഇന്ന് തലസ്ഥാനത്ത് വച്ച് സ്‌കൂള്‍ വിക്കി അവാര്‍ഡ് ദാന വേദിയിലായിരുന്നു വി ശിവന്‍കുട്ടിയുടെ വിവാദ പരാമര്‍ശം.

Advertisment

കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി ഫലം ദേശീയതലത്തില്‍ വളരെ തമാശയായിരുന്നു. എ പ്ലസ് വലിയ തമാശയായിരുന്നുവെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇത്തവണ എ പ്ലസ് നിലവാരം വീണ്ടെടുത്തെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 1,25,509 പേര്‍ക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയത്. ഇത്തവണയത് മൂന്നിലൊന്നായി കുറഞ്ഞിരുന്നു. ഇത്തവണ എ പ്ലസിന്റെ കാര്യത്തില്‍ ഫലം നിലവാരം ഉള്ളതാക്കിയെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷം എസ്എസ്എല്‍സി ദേശീയ തലത്തില്‍ അംഗീകാരമുള്ള ഫലമാക്കി മാറ്റാന്‍ ജാഗ്രത കാണിച്ചു എന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശം ഇതിനകം വിവാദമായി കഴിഞ്ഞു.

കഴിഞ്ഞ തവണ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെ ഒന്നടങ്കം അപമാനിക്കുന്നതാണ് മന്ത്രിയുടെ പരാമര്‍ശമെന്നാണ് പരാതി.

Advertisment