അറസ്റ്റിലായി പോകും വഴി മാധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച് പുതിയൊരു കേസുകൂടി ഉണ്ടാക്കി പി സി ജോർജ് ! പരാതിക്കാരിയുടെ പേര് പരസ്യമായി പറയുന്നത് ശരിയാണോ എന്നു ചോദിച്ച വനിതാ മാധ്യമ പ്രവർത്തകയോട് എങ്കിൽ നിൻ്റെ പേര് പറയാമെന്ന് ജോർജ്. വാക്കുതർക്കത്തിനിടെ മാധ്യമ പ്രവർത്തകയോട് ജോർജിൻ്റെ മോശം പെരുമാറ്റം ! മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ജോർജിൻ്റെ കൂട്ടാളികൾ. മാധ്യമ പ്രവർത്തക ജോർജിനെതിരെ പരാതി നൽകും ! വനിതാ കമ്മീഷനും കേസെടുക്കും. ജോർജിനെതിരെ പുതിയ കേസും

New Update

publive-image

തിരുവനന്തപുരം: അറസ്റ്റിനിടെ മാധ്യമപ്രവർത്തകയെ അപമാനിച്ച് പിസി ജോർജ് ഒരു കേസുകൂടി ക്ഷണിച്ചു വരുത്തി. മോശമായ ഭാഷയിൽ മാധ്യമപ്രവർത്തകയോട് പ്രതികരിച്ച ജോർജ് അവരെ വെല്ലുവിളിക്കുകയും ചെയ്തു. ജോർജിനൊപ്പമുണ്ടായിരുന്നവർ മാധ്യമ പ്രവർത്തകയെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.

Advertisment

പി സി ജോര്‍ജ്‌ പീഡനക്കേസിൽ അറസ്റ്റിലായ ശേഷം തൈക്കാട്‌ ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. പീഡനത്തിനിരയായ പരാതിക്കാരിയുടെ പേര് പരസ്യമായി പറയുന്നത് ശരിയാണോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം.

എങ്കിൽ തന്‍റെ പേര് പറയണോ ? എന്ന അധിക്ഷേപ ചോദ്യമായിരുന്നു ജോർജ് മാധ്യമപ്രവർത്തകയ്ക്ക് നേരെ ഉയർത്തിയത്. കൈരളി ടിവിയുടെ പ്രതിനിധിയോടായിരുന്നു ജോർജിൻ്റെ ചോദ്യം.

ജോർജ് തുടർന്ന് മാധ്യമ പ്രവർത്തകയോട് അധിക്ഷേപം തുടർന്നതോടെ ചുറ്റും കൂടിയ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പിസി ജോർജ് മാപ്പ് പറയണമെന്ന ആവശ്യവും മാധ്യമപ്രവർത്തകർ ഉന്നയിച്ചു,.

എന്നാൽ അദ്ദേഹം ഇത് അംഗീകരിച്ചില്ല. തുടർന്ന് മാധ്യമപ്രവർത്തകരും പിസി ജോർജിന്റെ കൂടെ വന്നവരുമായി വാക്ക് തർക്കം ഉണ്ടായി. തുടർന്ന് പണിപ്പെട്ടാണ് പോലീസ് പിസി ജോർജിനെ വാഹനത്തിൽ കയറ്റിയത്.

ജോർജിനെതിരെ മാധ്യമ പ്രവർത്തക പരാതി നൽകും. ഇതോടെ അടുത്ത കേസും ജോർജിനെതിരെ ഉണ്ടാകുമെന്ന് ഉറപ്പായി..

Advertisment