കെ റെയിലിനുവേണ്ടി ഗവര്‍ണറും ഇടപെട്ടു; സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റയില്‍വേ മന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എഴുതിയ കത്ത് പുറത്ത് ! ഗവര്‍ണര്‍ കത്തയച്ചത് കഴിഞ്ഞ ആഗസ്ത് 16ന്. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്ര റയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗികാരം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ കത്തില്‍ !

New Update

publive-image

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റയില്‍വേ മന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എഴുതിയ കത്ത് പുറത്ത്. ഒരുവര്‍ഷം മുമ്പ് കേന്ദ്ര റെയില്‍വേ മന്ത്രിക്കാണ് ഗവര്‍ണര്‍ കത്തു നല്‍കിയത്. പദ്ധതി വേഗത്തിലാക്കാന്‍ ഇടപെടലാവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുടെ കത്ത്.

Advertisment

16.8-21 നാണ് ഗവര്‍ണര്‍ കേന്ദ്ര റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതിയത്. 24.12.20 ന് ഇത് സംബന്ധിച്ച് അന്നത്തെ റയില്‍വേ മന്ത്രി പീയൂഷ് ഗോയലിനും ഗവര്‍ണര്‍ കത്തെഴുതിയിരുന്നു. ഇതിന്റെ സൂചനയും കത്തിലുണ്ട്.

സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്ര റയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗികാരം നല്‍കിയിട്ടുണ്ടെന്നും 17.6.20 ന് സില്‍വര്‍ ലൈന്‍ ഡി.പി.ആര്‍ റയില്‍വേ ബോര്‍ഡിന്റെ പരിഗണനക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

13-7-21 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സില്‍വര്‍ ലൈനിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയേയും റയില്‍വേ മന്ത്രിയേയും കണ്ടിരുന്നു എന്നും സില്‍വര്‍ ലൈന്‍ അനുമതി വേഗത്തിലാക്കണമെന്നും ഗവര്‍ണര്‍ കത്തില്‍ ആവശ്യപ്പെടുന്നു.

സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിക്കായി ഗവര്‍ണര്‍ തന്നെ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം നടത്തുന്നുവെന്നതിന്റെ തെളിവാണിതെന്നാണ് പ്രതിപക്ഷം പറയുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നടന്ന പ്രതിഷേധങ്ങളില്‍ നേരത്തെ ഗവര്‍ണര്‍ കാര്യമായ ഇടപെടല്‍ നടത്തിയിരുന്നില്ല.

Advertisment