Advertisment

എകെജി സെന്റര്‍ ഇടിഞ്ഞു പൊളിഞ്ഞ് വീഴുന്ന പോലെ ശബ്ദം കേട്ടെന്ന് പികെ ശ്രീമതി പറഞ്ഞു ! തൊട്ടടുത്തുണ്ടായിരുന്ന 8 പോലീസുകാർപോലും ഇതറിഞ്ഞില്ല. കരിയില പോലും കരിയാത്ത 'നാനോ' ഭീകരാക്രമണം പഠിക്കാന്‍ ഏജന്‍സികള്‍ കേരളത്തില്‍ വരുമെന്നും ഇപി ജയരാജനെ പരിഹസിച്ച് വിഷ്ണുനാഥ് ! എകെജി സെന്ററിന്റെ മതിലില്‍ വര്‍ഗീയത തുലയരുതെന്ന് എഴുതണമെന്നും വിഷ്ണുനാഥ്. എകെജി സെന്റര്‍ ആക്രമണ കേസില്‍ നിരപരാധിയെ കുടുക്കാന്‍ നോക്കുന്നുവെന്നും അടിയന്തര പ്രമേയ ചര്‍ച്ചയില്‍ വിഷ്ണുനാഥ്

New Update

publive-image

Advertisment

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമിച്ച് നാലു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിച്ചില്ലെന്ന ആരോപണം ഉന്നയിച്ച് ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കാനാണ് പിസി വിഷ്ണുനാഥ് ശ്രമിച്ചത്. പോലീസ് കാവലിലാണ് ആക്രണം നടന്നത്. ഇപ്പോള്‍ നിരപരാധിയുടെ തലയില്‍ കേസ് കെട്ടിവയ്്ക്കാനാണ് ശ്രമിക്കുന്നതെന്നും വിഷ്ണുനാഥ് ആരോപിച്ചു.

ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രാണെന്ന് ഇപി ജയരാജനോട് ആരു പറഞ്ഞുവെന്നും വിഷ്ണുനാഥ് ചോദിച്ചു. എകെജി സെന്റര്‍ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന രീതിയിലുള്ള ശബ്ദമുണ്ടായെന്ന് പികെ ശ്രീമതി പറഞ്ഞു.

പക്ഷേ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ടു പോലീസുകാര്‍ പോലും ആ ശബ്ദം കേട്ടില്ല. ഇത്ര വലിയ സംഭവം നടന്നിട്ട് വേറെ ആരും അറിഞ്ഞില്ലേയെന്നും പിസി വിഷ്ണുനാഥ് ചോദിച്ചു.

ഇപി ജയരാജനെയും വിഷ്ണുനാഥ് വെറുതെ വിട്ടില്ല. ഭീകരാക്രമണത്തെ കുറിച്ച് പഠിക്കാനുള്ള ഏജന്‍സികള്‍ കേരളത്തിലേക്ക് വരാനിരിക്കുകയാണെന്നും വിഷ്ണുനാഥ് പറഞ്ഞു.

അടുത്തുള്ള കരിയില പോലും കത്താതെ ഭിത്തിയിലെ രണ്ടു കല്ലില്‍ മാത്രം അപകടമുണ്ടാക്കുന്ന ഭീകരാക്രമണത്തെ കുറിച്ച് പഠിക്കാനാണ് അവര്‍ വരുന്നതെന്നും വിഷ്ണുനാഥ് പരിഹസിച്ചു.

എകെജി സെന്റര്‍ സന്ദര്‍ശിക്കാന്‍ എസ്ഡിപിഐ സംഘം വന്നതിനെയും വിഷ്ണുനാഥ് ഓര്‍മ്മിപ്പിച്ചു. അഭിമന്യൂ മഹാരാജാസ് കോളേജ് മതിലില്‍ എഴുതിയത് വര്‍ഗീയത തുലയട്ടെ എന്നാണെങ്കില്‍ എകെജി സെന്ററിന്റെ മതിലില്‍ വര്‍ഗ്ഗീയത തുലയരുത് എന്നെഴുതണമെന്നും വിഷ്ണുനാഥ് പറഞ്ഞു.

Advertisment