ഹിറ്റ് വിക്കറ്റ് ! രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യ രാജി ! വിശ്വസ്തനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തിയ അവസാനവട്ട നീക്കവും ഫലിച്ചില്ല. നിയമോപദേശവും എതിരായി ! യെച്ചൂരി നിലപാട് കടുപ്പിച്ചതോടെ സജി ചെറിയാന്റെ പുറത്താകല്‍ വേഗത്തിലായി. മന്ത്രി സജി ചെറിയാന്‍ പുറത്താകുമ്പോൾ

New Update

publive-image

തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തി വിവാദത്തിലായ മന്ത്രി സജി ചെറിയാന്‍ ഒടുവില്‍ രാജിവെച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് രാജി.

Advertisment

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പങ്കെടുത്ത സിപിഎം അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് നേരത്തെ ചേര്‍ന്നിരുന്നുവെങ്കിലും രാജിവെക്കുന്നില്ലെന്നായിരുന്നു യോഗത്തിന് ശേഷം ഇറങ്ങി വന്ന സജി ചെറിയാന്‍ പറഞ്ഞത്. എന്നാല്‍ ഉചിതമായ നടപടിയുണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതോടെ സിപിഎം സെക്രട്ടറിയേറ്റ് സമ്മര്‍ദ്ദത്തിലായി.

നാളെ സമ്പൂര്‍ണ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം രാജിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്ന് തന്നെ രാജിവെക്കുകയായിരുന്നു. രാജി ഉടനെ തന്നെ വേണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ബന്ധം പിടിച്ചതോടെ മുഖ്യമന്ത്രിയും സമ്മതം മൂളി.

ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. പിന്നാലെയുണ്ടായ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും മന്ത്രിയുടെ രാജിക്കായി സമ്മര്‍ദ്ദമേറി.വിഷയത്തില്‍ ഗവര്‍ണറും ഇടപെട്ടിരുന്നു.

ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

Advertisment