തിരുവനന്തപുരം: മന്ത്രി സ്ഥാനം രാജിവച്ചെങ്കിലും സജി ചെറിയാനെതിരെ നിയമ നടപടി തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതോടെ അദ്ദേഹത്തിന്റെ എംഎല്‍എ പദവിയും തുലാസിലാണ്. നാളെ മുതല്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രക്ഷോഭം തുടങ്ങാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ഭരണഘടനയോട് കൂറും വിശ്വസ്തതയും പുലര്‍ത്തുമെന്ന് പറഞ്ഞ് തന്നെയാണ് എംഎല്‍എയും സത്യ പ്രതിജ്ഞ ചെയ്യുന്നത്. അതുകൊണ്ടുകൊണ്ട് തന്നെ ഭരണഘടനെ അപമാനിച്ച സജി ചെറിയാന് ഇനി ആ പദവിയിലും തുടരാനാകില്ലെന്നു തന്നെയാണ് വിലയിരുത്തല്‍.
സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ആവശ്യം അതുകൊണ്ടുതന്നെ ഉയരും. ഭരണഘടനയെ വിമര്‍ശിക്കുകയല്ല, മറിച്ച് അവഹേളിക്കുകയാണ് സജി ചെറിയാന്‍ ചെയ്തതെന്നതാണ് സത്യം. അതുകൊണ്ടുതന്നെ എംഎല്‍എ പദവിയിലും അദ്ദേഹത്തിന് തുടരാനാകുമോ എന്നു സംശയമുണ്ട്.
മന്ത്രി പദവി പോലെതന്നെ പ്രധാനമാണ് എംഎല്‍എ സ്ഥാനവും. ആ പദവിക്ക് പോലും സജി ചെറിയാനിരിക്കാനാവില്ലെന്ന് എതിരാളികള്‍ പറയുന്നുണ്ട്. ഈ കാര്യം ഉന്നയിച്ച് കോടതിയെ സമീപിച്ചാല്‍ അതില്‍ കോടതി പരാമര്‍ശം വന്നാല്‍ അതും സജിക്ക് തിരിച്ചടിയാകും.