യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പീഡന പരാതി എഴുതി തയ്യാറാക്കിയത് മറ്റൊരു സംസ്ഥാന ജനറല്‍ സെക്രട്ടറി ! പരാതിയില്‍ പീഡനം എഴുതി ചേര്‍ത്തത് ശംഭുവുമായുള്ള വിരോധത്താല്‍. ചിന്തന്‍ ശിബിരത്തില്‍ ശംഭു പാല്‍ക്കുളങ്ങരയും പരാതി എഴുതിയ ജനറല്‍ സെക്രട്ടറിയും തമ്മില്‍ ഏറ്റുമുട്ടി ! തടസം പിടിക്കാനെത്തിയ വനിതാ നേതാവിനെ ശംഭു തള്ളിമാറ്റി. പീഡന ശ്രമമില്ലെന്ന് വനിതാ നേതാവ് പറഞ്ഞതോടെ പരാതി എഴുതിയ നേതാവ് പെട്ടു ! വിഷയം ഒതുക്കാന്‍ തലസ്ഥാനത്തെ മുന്‍ എംഎല്‍എയും രംഗത്ത്

New Update

publive-image

തിരുവനന്തപുരം: പാലക്കാട് നടന്ന ചിന്തന്‍ ശിബിരത്തില്‍ വാര്‍ത്ത ചോരാതിരിക്കാന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം പോലും പ്രതിനിധികള്‍ക്ക് നല്‍കാത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പീഡന പരാതി വിവാദത്തില്‍ പ്രതിസന്ധിയില്‍.

Advertisment

ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്ത സംസ്ഥാന നിര്‍വാഹക സമിതിയംഗം ശംഭു പാല്‍ക്കുളങ്ങരയെ (വിവേക് എച്ച് നായര്‍) യൂത്ത് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതോടെയാണ് വിവാദം ആളികത്തിയത്. ശംഭുവിനെതിരെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടി പീഡന പരാതി നല്‍കിയെന്ന ആക്ഷേപം ഉയര്‍ന്നതോടെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും പ്രതിക്കൂട്ടിലായി.

പാലക്കാട്ടെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്തപ്പോള്‍ തനിക്കെതിരെ ലൈംഗീക പീഡന ശ്രമം നടന്നുവെന്ന പരാതി സാമൂഹ്യ മാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് വിവാദം തുടങ്ങിയത്. പീഡന പരാതി മൂടിവെച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെതിരെ വരെ ആക്ഷേപം ഉയര്‍ന്നു. ഇതില്‍ ഷാഫി മൂന്നു ദിവസം മൗനം തുടര്‍ന്നതോടെ സംഭവം വലിയ വാര്‍ത്തയായി.

എന്നാല്‍ ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന വാദം സംസ്ഥാന നേതാക്കള്‍ ഉയര്‍ത്തിയതോടെയാണ് പരാതിയുടെ ഉറവിടം തേടി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍തന്നെ രംഗത്തവന്നത്. ഇതോടെ പ്രതിക്കൂട്ടിലായത്് യൂത്ത് കോണ്‍ഗ്രസിന്റെ ഒരു സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. ശംഭുവുമായുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ഈ നേതാവാണ് പരാതി തയ്യാറാക്കിയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത്.

publive-image

നേരത്തെ തലസ്ഥാനത്തുനിന്നുള്ള ഈ നേതാവും ശംഭുവും ഇരു ചേരികളിലായിരുന്നു. ഒരു ഗ്രൂപ്പിന്റെ തന്നെ ഇരു ചേരികളിലായി നിന്നിരുന്ന ഇരുവരും തമ്മില്‍ കയ്യാങ്കളി വരെ നടന്നിരുന്നു. പാലക്കാട്ടെ ചിന്തന്‍ ശിബിരത്തിനിടെ മദ്യലഹരിയിലായിരുന്ന ശംഭു ഈ നേതാവുമായി കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ എത്തി.

പരസ്പരം തെറിവിളിയും ആക്രോശവുമൊക്കെയായി ദേശീയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു തമ്മില്‍ തല്ല്. ഇതിനിടെ മുമ്പ് തനിക്കൊപ്പം നിന്നിരുന്ന വനിത നേതാവ് തന്റെ എതിരാളിക്കൊപ്പം തന്നെ നിയന്ത്രിക്കാനെത്തിയത് ശംഭുവിന് പിടിച്ചില്ല. ഈ വനിതയെ ആക്രോശിച്ച് പിടിച്ചു തള്ളുകയായിരുന്നു ഇയാള്‍.

ഇതാണ് പീഡനമെന്ന നിലയിലേക്ക് വ്യാഖ്യാനിച്ച് പരാതിയായി നേതൃത്വത്തിന് നല്‍കിയത്. വനിതാ നേതാവ് തനിക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയില്‍ ഈ സംസ്ഥാന ജനറല്‍ സെക്രട്ടറി പരാതി സ്വന്തം കൈപ്പടയില്‍ തന്നെ തയ്യാറാക്കി. എന്നാല്‍ സംഭവം വിവാദമായതോടെ വനിതാ നേതാവ് കയ്യൊഴിഞ്ഞു.

പീഡന പരാതി തനിക്കില്ലെന്നും മദ്യപിച്ച് ബഹളം വച്ചതാണ് വിഷയമെന്നും വനിതാ നേതാവ് പറയുന്നു ഇതോടെ പരാതി എഴുതി നല്‍കിയ സംസ്ഥാന ജനറല്‍ സെക്രട്ടറി പെട്ടു. വിഷയം തീര്‍ക്കാന്‍ ഒരു തലസ്ഥാനത്തെ തോറ്റ എംഎല്‍എ നീക്കം തുടങ്ങിയതായാണ് സൂചന.

അതിനിടെ ക്യാമ്പില്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ പോലും ചിലര്‍ മദ്യപിച്ചിരുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പല നേതാക്കളും ക്യാമ്പിലെത്തിയപ്പോള്‍ അവരെ സ്വീകരിക്കാന്‍ എഴുന്നേറ്റ് നില്‍ക്കാനാവാത്ത വിധം ചില യൂവ നേതാക്കള്‍ ഫിറ്റായിരുന്നുവെന്നാണ് ആക്ഷേപം.

Advertisment