കുഴി... വെള്ളം..., വെള്ളം... കുഴി... മണിച്ചിത്രത്താഴില്‍ കുതിരവട്ടം പപ്പു നടക്കുന്നതുപോലാണ് കേരളത്തിലെ ജനം റോഡില്‍ കൂടി നടക്കുന്നതെന്ന് നിയമസഭയില്‍ വിവരിച്ച് യുവ എംഎല്‍എ

New Update

publive-image

തിരുവനന്തപുരം: കുണ്ടും കുഴിയും നിറഞ്ഞ സംസ്ഥാന റോഡുകളുടെ പരിതാപാവസ്ഥയെ കുതിരവട്ടം പപ്പുവിന്‍റെ കുഴി... വെള്ളം..., വെള്ളം... കുഴി... ഡയലോഗിനോടുപമിച്ച് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ. നിയമസഭയിലായിരുന്നു സംഭവം.

Advertisment

റോഡുകളുടെ ശോച്യാവസ്ഥയിലേയ്ക്ക് സര്‍ക്കാര്‍ ശ്രദ്ധ ക്ഷണിച്ചുകൊണ്ടായിരുന്നു കുന്നപ്പള്ളിയുടെ പ്രതികരണം.

മണിച്ചിത്രത്താഴ് സിനിമയില്‍ കുതിരവട്ടം പപ്പു അവതരിപ്പിക്കുന്ന കാട്ടുപറമ്പന്‍ എന്ന കഥാപാത്രമുണ്ട്... റോഡിലൂടെ നടക്കുമ്പോള്‍ കുഴി... വെള്ളം..., വെള്ളം... കുഴി... എന്ന് പറഞ്ഞായിരുന്നു പപ്പുവിന്‍റെ നടത്തം.

കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ റോഡിലൂടെ നടക്കുന്നത് ഈ അവസ്ഥയിലാണെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. ഇത് സഭയിലും ചിരി പടര്‍ത്തി.

സര്‍ക്കാരിന്‍റെ തുടക്കത്തില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിയുടെ ദൈനംദിന ഇടപെടല്‍ എന്നത് ദിവസവും സോഷ്യല്‍ മീഡിയയില്‍ ചില കോണുകളില്‍ നിന്നുള്ള പ്രചരണ വിഷയമായിരുന്നു. കോഴിക്കോട് റോഡുകളുടെ ഗട്ടര്‍ അടയ്ക്കുന്നിടത്തു പോലും മന്ത്രി മിന്നല്‍ സന്ദര്‍ശനം നടത്തിയത് വാര്‍ത്തയായിരുന്നു.

എന്നാല്‍ മഴ തുടങ്ങിയതോടെ കുണ്ടും കുഴിയുമില്ലാത്ത റോഡുകള്‍ ഇല്ലെന്നതാണ് കേരളത്തിന്‍റെ അവസ്ഥ. ഇന്ന് പ്രതിപക്ഷം ഈ വിഷയം സഭയില്‍ കാര്യമായി തന്നെ ഉന്നയിക്കുകയും ചെയ്തു.

Advertisment