കഴിഞ്ഞ വര്‍ഷത്തെ അതേ അളവില്‍... അത്രത്തോളം കുഴികള്‍ ഈ വര്‍ഷം കേരളത്തിലെ റോഡുകളിലില്ലെന്ന് നിയമസഭയില്‍ സമര്‍ഥിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പെടാപ്പാട് !

New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്തെ റോ‍ഡുകളില്‍ കഴിഞ്ഞ വര്‍ഷത്തെ അത്ര കുഴികള്‍ ഇപ്പോഴില്ലെന്ന കൗതുകകരമായ മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. മുമ്പ് ഇന്ധനവില വര്‍ധനവിനെ കുറിച്ച് ഒരു കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞ് ട്രോളുകള്‍ ഏറ്റുവാങ്ങിയതുപോലത്തെ മറുപടിയായിരുന്നു ഇന്ന് മന്ത്രിയില്‍ നിന്നുണ്ടായത്.

Advertisment

പ്രതിപക്ഷം അടിയന്തിരപ്രമേയമായിട്ടാണ് റോഡുകളുടെ ശോച്യാവസ്ഥ നിയമസഭയില്‍ ഉന്നയിച്ചത്. ഇതിനുള്ള മറുപടിയിലാണ് കഴിഞ്ഞ ജൂലൈ മാസത്തെ അത്രത്തോളം കുഴികള്‍ ഈ ജൂലൈയില്‍ റോഡിലില്ലെന്ന വിചിത്ര മറുപടി മന്ത്രി നല്‍കിയത്. മാധ്യമ സമ്മേളനത്തില്‍ മന്ത്രിയുടെ പ്രതികരണത്തെ പ്രതിപക്ഷ നേതാവ് പരിഹസിച്ചും രംഗത്തു വന്നിരുന്നു.

Advertisment