'ലോകത്തിന് മുകളില്‍ ഉയരങ്ങളില്‍ പറക്കുന്നു' ! ഉയരത്തില്‍ പറക്കുന്ന ഇന്‍ഡിഗോ വിമാനത്തെ നോക്കി റെയില്‍വേ ട്രാക്കില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം പങ്കിട്ട് ഇന്‍ഡിഗോ. ഇപി ജയരാജനെ ഇന്‍ഡിഗോ ട്രോളിയതാണോയെന്നുള്ള ചോദ്യവുമായി സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച ! ഇന്‍ഡിഗോയുടെ ട്വീറ്റും ചര്‍ച്ച

New Update

publive-image

തിരുവനന്തപുരം: ഉയരത്തില്‍ പറക്കുന്ന വിമാനത്തെ നോക്കി റെയില്‍വേ ട്രാക്കില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം പങ്കിട്ട് ഇന്‍ഡിഗോ. ഇതിന് നല്‍കിയിരിക്കുന്ന ക്യാപഷന്‍ 'ലോകത്തിന് മുകളില്‍ ഉയരങ്ങളില്‍ പറക്കുന്നു' എന്നാണ്. ട്വിറ്ററിലാണ് ഇന്‍ഡിയോ ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുള്ളത്.

Advertisment

സമീപ ദിവസങ്ങളിലെ ഇപിയുമായി ബന്ധപ്പെട്ട വിവാദത്തിനുള്ള കമ്പിനിയുടെ പ്രതികരണമാണോ ഇത് എന്ന് വ്യക്തമല്ല. എങ്കിലും പലരും ട്വീറ്റിനടയില്‍ ഇപി ജയരാജനുള്ള മറുപടിയാണോ ഇതെന്ന ചോദ്യമുണ്ട്.

https://www.facebook.com/goindigo.in/photos/a.3070979839675642/5299377026835901/?type=3

നേരത്ത യാത്രാവിലക്കിന് പിന്നാലെ തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്ക് ട്രെയിനില്‍ ഇപി സഞ്ചരിച്ചിരുന്നു. ഇന്‍ഡിഗോയ്ക്ക് എതിരെ രൂക്ഷമായ വിമര്‍ശനമാണ് അപ്പോഴും ജയരാജന്‍ നടത്തിയത്.

കണ്ണൂര്‍- തിരുവനന്തപുരം റൂട്ടില്‍ ഇന്‍ഡിഗോ വിമാനം മാത്രമേ ഉള്ളൂവെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, നടന്നു പോയാലും അവരുടെ വിമാനങ്ങളില്‍ കയറില്ലെന്നായിരുന്നു ജയരാജന്റെ നിലപാട്.

Advertisment