ജലീല്‍ കത്ത് അയച്ചത് 'മാധ്യമം ദിനപത്രം' ഗള്‍ഫില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ! മാധ്യമത്തിലെ വാര്‍ത്തകള്‍ യുഎഇ ഭരണാധികാരികള്‍ക്ക് അവമതിപ്പുണ്ടാക്കുന്നതെന്ന് ജലീല്‍. ജലീല്‍ യുഎഇ ഭരണാധികാരിക്ക് പരാതി നല്‍കിയത് പത്രത്തിന്റെ കോപ്പിയടക്കം മൊഴിമാറ്റം ചെയ്ത് ! തെളിവുകള്‍ പുറത്തുവന്നതോടെ ജലീല്‍ കൂടുതല്‍ പ്രതിരോധത്തില്‍. കെടി ജലീലിന്റെ പ്രോട്ടോക്കോള്‍ ലംഘനത്തില്‍ നടപടി വരും ! പാര്‍ട്ടിക്കും എല്ലാമറിയാമെന്ന് ജലീല്‍ പറഞ്ഞെന്ന് സ്വപ്‌ന പറയുന്നത് സിപിഎമ്മിനും തലവേദന

New Update

publive-image

Advertisment

കൊച്ചി: മുന്‍ മന്ത്രി കെടി ജലീലിനെ പ്രതിരോധത്തിലാക്കുന്ന തെളിവുകളാണ് സ്വപ്‌ന പുറത്തുവിട്ടത്. കോണ്‍സല്‍ ജനറലുമായി ജലീലിന് അടുത്ത ബന്ധം ഉണ്ടെന്നും യുഎഇ ഭരണാധികാരിക്ക് മാധ്യമം പത്രം നിരോധിക്കണെമന്നാവശ്യപ്പെട്ട് ജലീല്‍ കത്തയച്ചെന്നുമുള്ള ആരോപണം ഗൗരവമേറിയത് തന്നെയാണ്. കത്തിന്റെ പകര്‍പ്പ് അടക്കമാണ് സ്വപ്‌ന സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്.

മാധ്യമം ദിനപ്പത്രത്തിനെ ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജലീല്‍ യുഎഇ ഭരണകൂടത്തിന് കത്തയച്ചത്. മാധ്യമത്തിലെ വാര്‍ത്തകള്‍ യുഎഇ ഭരണാധികാരികള്‍ക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു കത്തിലെ ജലീലിന്റെ ആക്ഷേപം. പത്രം പൂട്ടണമെന്നായിരുന്നു ജലീലിന്റെ ആവശ്യം.

മാധ്യമം പത്രം ഗള്‍ഫില്‍ സര്‍ക്കാരിലും സിപിഎമ്മിലും തനിക്ക് ഗുണമുണ്ടാകുമെന്ന് ജലീല്‍ പറഞ്ഞെന്നും സ്വപ്നയുടെ സത്യവാങൂമൂലത്തില്‍ പറയുന്നുണ്ട്. കോണ്‍സല്‍ ജനറലിന് കത്ത് കൈമാറാന്‍ താന്‍ ജലീലിനെ സഹായിച്ചെന്നും സ്വപ്ന വെളിപ്പെടുത്തുന്നു.

publive-image

publive-image

തിരുവനന്തപുരത്തെ യുഎഇ കോണ്‍സല്‍ ജനറലുമായി അടച്ചിട്ട മുറിയില്‍ വച്ച് കെ.ടി.ജലീല്‍ നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തിയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയാതെയായിരുന്നു ഇതെല്ലാമെന്നും സത്യവാങ്മൂലത്തില്‍ സ്വപ്ന പറയുന്നുണ്ട്. തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് നയതന്ത്ര ചാനല്‍ വഴി കൂടുതല്‍ ഇടപാടുകള്‍ നടത്താനായിരുന്നു ജലീലിന്റെ ശ്രമം.

നയതന്ത്ര ചാനല്‍ വഴിയുളള ഇടപാടിന് ഭരിക്കുന്ന പാര്‍ട്ടിയുടെ പിന്തുണയുണ്ടാകുമെന്ന് കോണ്‍സല്‍ ജനറല്‍ തന്നോട് പറഞ്ഞിരുന്നുവെന്നും സ്വപ്ന സത്യവാങ്മൂലത്തില്‍ പറയുന്നു. തനിക്ക് മുഖ്യമന്ത്രിയുടേതടക്കം പിന്തുണ ഉണ്ടാകുമെന്ന് ജലീല്‍ കോണ്‍സല്‍ ജനറലിനോട് പറഞ്ഞിരുന്നതായും സ്വപ്ന ആരോപിക്കുന്നുണ്ട്.

സ്വ്പ്‌ന പുറത്തുവിട്ട തെളിവുകള്‍ ഗൗരവമുള്ളതു തന്നെയാണെന്നാണ് നിരീക്ഷണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുഎഇയ്ക്ക് കോണ്‍സുലേറ്റുകളുണ്ടെങ്കിലും കേരളത്തിലെ കോണ്‍സുലേറ്റിലേ പോലെ രാഷ്ട്രീയ നേതാക്കള്‍ നിരന്തരം വന്നിരുന്ന ഒരു ഓഫീസും ഇന്ത്യയിലൊരിടത്തുമില്ല.

മലയാളികള്‍ യുഎഇയില്‍ കൂടുതലുള്ളതുകണ്ടാണ് കോണ്‍സുലേറ്റിലേക്ക് ഇത്രയധികം തവണ പോകുന്നതെന്ന രാഷ്ട്രീയക്കാരുടെ വിശദീകരണം യഥാര്‍ത്ഥത്തില്‍ തൃപ്തികരമല്ല. പ്രോട്ടോക്കോള്‍ ലംഘനം തന്നെയാണ് ഇതിലൂടെ നടന്നത്. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടി തന്നെ സ്വീകരിച്ചേക്കും.

മന്ത്രിയെന്ന നിലയില്ല, മറിച്ച് വ്യക്തിപരമായാണ് താന്‍ കത്തയച്ചതെന്ന ജലീലിന്റെ വാദങ്ങളും നിലനില്‍ക്കുന്നതല്ല. രേഖകളടക്കം പുറത്തുവന്നത് ജലീലിന് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും.

Advertisment