മുല്ലപ്പള്ളിയുടെയും സുധീരന്റെയും നിലപാട് പാര്‍ട്ടി ഒരിക്കലും രക്ഷപെടരുതെന്ന ചിന്തയിലെന്ന് വിമര്‍ശനം ! മുല്ലപ്പള്ളിയെ രാഷ്ട്രീയ കാര്യസമിതിതയില്‍ നിന്നും ഒഴിവാക്കും. മുല്ലപ്പള്ളിയും സുധീരനും ചിന്തന്‍ ശിബിരത്തില്‍ നിന്ന് വിട്ടുനിന്നത് മാധ്യമ ശ്രദ്ധ നേടാന്‍ ! സംസ്ഥാന തലത്തിലെ പരിപാടികളില്‍ നിന്നും ഇരുവരെയും ഒഴിവാക്കുന്നത് പാര്‍ട്ടി പരിഗണനയില്‍. ഇരുവര്‍ക്കുമെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാനും പ്രവര്‍ത്തകരുടെ നീക്കം

New Update

publive-image

തിരുവനന്തപുരം: കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ നിന്ന് വിട്ടു നിന്ന മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും ഒഴിവാക്കിയേക്കും. കോണ്‍ഗ്രസ് നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടിയാണ് മുല്ലപ്പള്ളിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

Advertisment

കെപിസിസിയുടെ നേതൃത്വത്തില്‍ ചിന്തന്‍ ശിബിരം സംഘടിപ്പിച്ചത് ഉദയ്പൂര്‍ പ്രഖ്യാപനത്തിന്റെ ഭാഗമായിട്ടായിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തുന്നതായിരുന്നു ചിന്തന്‍ ശിബിരം. ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു എന്ന സന്ദേശം നല്‍കാന്‍ ശിബിരത്തിനായി.

അതിനിടെയാണ് അതിന്റെ ശോഭ കെടുത്തുന്ന രീതിയില്‍ ചിന്തന്‍ ശിബിരത്തില്‍ നിന്നും മുന്‍ കെപിസിസി അധ്യക്ഷന്‍മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും വിട്ടുനിന്നത്. ഇരുവര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു.

അധികാര ദാഹികളായ നേതാക്കളെന്നായിരുന്നു ചിലര്‍ ഇരുവരെയും വിശേഷിപ്പിച്ചത്. തങ്ങള്‍ അധികാരത്തിന് പുറത്തുപോയ ശേഷം പ്രസ്ഥാനം നന്നാവരുതെന്ന ചിന്തയാണ് ഇരുവര്‍ക്കും എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. സുധീരന്‍ നേരത്തെ തന്നെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവച്ചിരുന്നു.

ഇരുവരെയും ഇനി സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് നേതൃത്വം ഒന്നടങ്കം തീരുമാനിച്ചിരിക്കുന്നത്.

Advertisment