പ്ലസ് വൺ പ്രവേശനത്തിന് റെഗുലർ അലോട്ട്മെന്റുകൾക്ക് ശേഷം മാത്രമേ സംവരണ, കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നടത്താവൂ എന്ന് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് എംഎൽഎമാർ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിബന്ധനകൾ അടിയന്തിരമായി പുനഃപരിശോധിച്ച് പ്ലസ് വൺ പ്രവേശനത്തിന് റെഗുലർ അലോട്ട്മെന്റുകൾക്ക് ശേഷം മാത്രമേ സംവരണ, കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നടത്താവൂ എന്ന് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് എം.എൽ.എ മാർ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു.

മെറിറ്റ് ക്വാട്ട പൂർത്തിയാക്കുന്നതിന് മുമ്പ് കമ്യൂണിറ്റി ക്വാട്ടയിലെ അഡ്മിഷൻ നടപടികൾ അവസാനിപ്പിച്ച് സംവരണ അട്ടിമറി നടത്തുന്ന സർക്കാർ നടപടി കാരണം നിരവധി വിദ്യാർത്ഥികളുടെ അവസരമാണ് ഇല്ലാതാകുന്നത്.

മെറിറ്റിൽ പ്രവേശനം ലഭിക്കേണ്ട കുട്ടികൾ പോലും സംവരണ ക്വാട്ടയിലേക്ക് തള്ളപ്പെടുകയാണ്. മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗങ്ങളുടെയും ഭാരവാഹികളുടെയും സംയുക്ത യോഗം ഇതിനെതിരെ പ്രമേയം പാസ്സാക്കിയിരുന്നു. പ്ലസ് വൺ സംവരണ അട്ടിമറിക്കെതിരെ എംഎസ്എഫും സമര രംഗത്ത് സജീവമാണ്.

Advertisment